എം പി എച്ച് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി പതിനഞ്ചു മുതലാരംഭിക്കുന്ന എം പി എച്ച് പാർട്ട് II ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 ജനുവരി പതിനെട്ടു മുതൽ ഇരുപത്തെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി മുപ്പതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി മുപ്പത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പരീക്ഷാ രജിസ്ട്രേഷൻ

2023 ഫെബ്രുവരി ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ജനുവരി പതിനൊന്നു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ഇരുപത്തഞ്ചു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി ഇരുപത്തേഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.