ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്നോ) ജനുവരി സെഷനിലെ റീ രജിസ്‌ട്രേഷനുള്ള സമയം നീട്ടി. മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് മാര്‍ച്ച് 15 വരെയായിരുന്നു.

ഇഗ്നോ നടത്തുന്ന ബിരുദ, ബിരുദാനന്തര, സെമസ്റ്റര്‍ അധിഷ്ഠിത പ്രോഗ്രാമുകളിലേക്കാണ് എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് റീ രജിസ്‌ട്രേഷനുള്ള യോഗ്യത. ignou.samarth.edu.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് റീ-രജിസ്റ്റര്‍ ചെയ്യാം.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ക്ക് [email protected], [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 011-29572513, 29572514 എന്നീ നമ്പറിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!