Munavira Vakayil
Munavira Vakayil
Sub Editor, NowNext

സാമ്പത്തിക നിക്ഷേപത്തെ കുറിച്ചും അതിന്റെ സങ്കീർണ്ണതകളെ കുറിച്ചും വളരെ വിപുലമായി പഠിക്കേണ്ടതുണ്ട്. അതിന് അവസരം തരുകയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) നിയന്ത്രണത്തലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് ( എന്‍ ഐ എസ് എം ). സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട പഠന പ്രോഗ്രാമുകള്‍ ഇതിന്റെ കീഴിൽ നടത്തുന്നുണ്ട്.

PGDM (SM) പി ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്- സെക്യൂരിറ്റി മാർകറ്റ്സ് 

സാമ്പത്തിക നിക്ഷേപത്തിന്റെ സങ്കീര്‍ണ്ണതകള്‍ അപഗ്രഥിക്കാനും ട്രെന്‍ഡുകള്‍ പഠിച്ച് യുക്തമായ തീരുമാനം സ്വീകരിക്കാനുള്ള സാങ്കേതിക പരിശീലനം ഈ കോഴ്‌സിലൂടെ ലഭിക്കും. കേസ് സ്റ്റഡികളും സ്മാര്‍ട്‌ലാബ് പരിശീലനവുമുണ്ടാവും. 50 ശതമാനം മാര്‍ക്കോടെ ഫൈന്‍ ആര്‍ട്‌സില്‍ ഒഴികെ ഏതെങ്കിലും ബിരുദവും ക്യാറ്റ്, XAT, സിമാറ്റ്, അറ്റ്മ, മാറ്റ്, ജിമാറ്റ്, മഹാരാഷ്ട്ര സി ഇ ടി (മാനേജ്‌മെന്റ് ) ഇവയൊന്നിലെ സ്‌കോറും വേണം. സംവരണ വിഭാഗക്കാര്‍ക്ക് വേണ്ടത് 45 ശതമാനം മാര്‍ക്കുമാണ്. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രവേശന ടെസ്റ്റിലെ സ്‌കോര്‍, അക്കാദമിക യോഗ്യത, സേവന പരിചയം, എന്നിവ നോക്കിയാണ് തെരഞ്ഞെടുക്കുക. രണ്ട് വര്‍ഷത്തെ കാലാവധിയുള്ള കോഴ്‌സാണിത്.

പിജി പ്രോഗ്രാം ഇന്‍ പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് / ഇന്‍വസ്റ്റ്‌മെന്റ് അഡൈ്വസറി / റിസര്‍ച്ച് അനാലിസിസ്

സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളോട് ആഴത്തിലുള്ള താല്‍പര്യമുള്ളവര്‍ക്ക് ഈ പഠനം അനുയോജ്യമാണ്. സ്വന്തമായി പോര്‍ട്ട് ഫോളിയോ മാനേജമെന്റ്, നിക്ഷേപ ഉപദേശം, ഗവേഷണ വിശകലന സമ്പ്രദായം എന്നിവ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരഭകത്വ കഴിവുള്ള വ്യക്തികള്‍ക്ക് ഈ പ്രോഗ്രാം ഉപയോഗ പ്രദമാണ്. ബിരുദം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ അധികം ഗുണകരമായതാണ്. ആവശ്യമായ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും ഈ കോഴ്‌സ് അനുയോജ്യകരമാണ്. അനവധി കാരണങ്ങള്‍ കൊണ്ട് ആ പ്രോഗ്രാം വളരെ ഗുണകരമാണ്. കൂടാതെ തങ്ങളുടെ കുടുംബ നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ഈ പ്രോഗ്രാമില്‍ നിന്ന് പ്രയോജനം ലഭിക്കും. വാരാന്ത്യങ്ങളില്‍ 15 മാസമാണ് കോഴ്‌സ് കാലാവധി.

എല്‍ എല്‍ എം ഇന്‍ ഇന്‍വെസ്റ്റ്‌മെന്റ് & സെക്യൂരിറ്റീസ് ലോസ് – മൂന്ന് വര്‍ഷ എല്‍ എല്‍ ബി ബിരുദത്തില്‍ 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ ഈ കോഴ്‌സിന് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ 45 ശതമാനം മാര്‍ക്കുമാണ് വേണ്ടത്. വ്യക്തിഗത വിദ്യാര്‍ത്ഥിയുടെയും ജോലി ചെയ്യുന്ന നിയമ പ്രൊഫഷണലുകളുടെയും ആവശ്യങ്ങള്‍ക്ക് ഇഷ്ടാനുസൃതമാക്കിയ നിയമ പഠനത്തിന്റെ ഒരു വിപുലമായ പ്രോഗ്രാമാണ് ഇത്. സാമ്പത്തിക വിപണികളില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിയമ വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമായും രൂപകല്‍പ്പന ചെയ്ത ഈ പ്രത്യേക എല്‍എല്‍.എം പ്രോഗ്രാം, ഇന്ത്യയിലെ സെക്യൂരിറ്റികളുടെയും നിക്ഷേപങ്ങളുടെയും നിയമപരമായ നിയന്ത്രണത്തില്‍ മുഴുവന്‍ സമയ തീവ്രമായ അക്കാദമിക് പരിശീലനം നല്‍കുന്നു.

മുംബൈയ്ക്കു സമീപം പൻവേലിൽനിന്നു 19 കിലോമീറ്റർ അകലെ മോഹപാഡയിലാണു ക്യാംപസ്. കൂടുതൽ വിവരങ്ങൾക്ക് www.nism.ac.in എന്ന ലിങ്ക് വഴി ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!