Munavira Vakayil
Munavira Vakayil
Sub Editor, NowNext

വിവിധ മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ആത്മീയം, ദൈവീകം, ചരിത്രം, തുടങ്ങിയ നിരവധി കാര്യങ്ങളെ സംയോജിപ്പിച്ച് പല കോഴ്‌സുകളും ഇന്നുണ്ട്. അങ്ങനെ
മത പഠനവുമായി ബന്ധപ്പെട്ട ഒരു ബിരുദ കോഴ്‌സാണ് ഇസ്ലാമിക് സ്റ്റഡീസ് എന്നത്.

ബി.എ. ഇസ്ലാമിക് സ്റ്റഡീസ് ഒരു ഗവേഷണ മേഖലയായി ഇസ്ലാമിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠന ശാഖയാണ്. മതത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് കോഴ്‌സ് വിശദമായ ധാരണ നല്‍കുന്നു. ഇസ്ലാമിനെ പഠന വിശയമായി എടുത്ത്, ഇസ്ലാമിന്റെ ചരിത്രം, മാനങ്ങള്‍, സംഭവങ്ങള്‍, എന്നിവ വിദ്യാര്‍ത്ഥികളില്‍ പരിചയപ്പെടുത്തുന്നു.

അറബി പഠനത്തിലെ ഒരു ബിരുദ പ്രോഗ്രാമാണ് ഇസ്ലാമിക് സറ്റഡീസ് എന്നത്. ആറ് സെമസ്റ്ററുകളിലായി മൂന്ന് വര്‍ഷത്തെ കോഴ്‌സാണിത്. പത്താം ക്ലാസ്, പ്ലസ് ടു, പഠനത്തില്‍ ഒരു വിഷയം അറബി അല്ലെങ്കില്‍ ഉറുദു പഠിച്ചിരിക്കുകയും 50 ശതമാനം മാര്‍ക്ക് നേടുകയും വേണം. മൂന്ന് വര്‍ഷ പഠന കാലയളവില്‍ പഠനത്തിന്റെ എല്ലാ വശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി പരിശീലനം നല്‍കുന്നു.

പഠനത്തില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനവും കരിയറും സംബന്ധിച്ച് നിരവധി ഓപ്ഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. ഇസ്ലാമികമായ അറിവ് ആഴത്തിലാക്കുന്നതിനും സമ്പന്നമാക്കുന്നതിനും അതുവഴി ലോകമെമ്പാടുമുള്ള വിവിധ മാധ്യമങ്ങള്‍ക്ക് ഇസ്ലാമിക പഠനത്തിന്റെ വശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിലും വിഷയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് കൊണ്ട് തന്നെ ആശയവിനിമയ ശേഷിയും ആളുകളുമായി ഇടപഴകാനുള്ള കഴിവും വിദ്യാര്‍ത്ഥികള്‍ക്ക് വേണം.

നിരൂപണമായും പ്രായോഗികമായും വിഭജിച്ച രീതിയിലാണ് ബി എ ഇസ്ലാമിക് സ്റ്റഡീസ് പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇങ്ങനെ തിയ്യറിയായും പ്രാക്ടിക്കലായുമുള്ള പഠനം, ഇസ്ലാമിക മാനവികതയുടെ വശങ്ങളെ കുറിച്ചും, ലോകത്തിന് ആത്മീയത നല്‍കിയ സംഭാവനയെ കുറിച്ചും, മതത്തിന്റെ നരവംശശാസ്ത്രത്തെ കുറിച്ചും വിദ്യാര്‍ത്ഥികളില്‍ വിശദമായ അവബോധമുണ്ടാക്കുന്നു. ഇങ്ങനെ തങ്ങളുടെ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന വ്യത്യസ്ത പ്രൊജക്ടുകളിലും, അസൈന്‍മെന്റുകളിലും വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ബി എ ഇസ്ലാമിക് സറ്റഡീസ് എന്നത് ഒരു കരിയര്‍ അധിഷ്ഠിത പ്രോഗ്രാമാണ്. കോഴ്‌സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാണ്. ഇസ്ലാമിക് സറ്റഡീസ് ടീച്ചര്‍, ബിസിനസ് കണ്‍സള്‍ട്ടന്റ്, അഡ്മിനിസ്‌ട്രേറ്റര്‍, ട്രാന്‍സലേറ്റര്‍, ഗവേഷകന്‍, ലെക്ച്ചര്‍ തുടങ്ങിയ തൊഴില്‍ പ്രൊഫൈലോടെ പ്രവര്‍ത്തിക്കാം. ടീച്ചര്‍ ട്രൈനിങ്ങ് ഫൗണ്ടേഷന്‍സ്, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഇസ്ലാമിക ഓര്‍ഗനൈസേഷന്‍/ റിസര്‍ച്ച് സെന്റര്‍, ന്യൂസ് ആന്‍ഡ് മീഡിയ, മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗാലറികള്‍ തുടങ്ങിയവയാണ് പ്രധാന തൊഴിലിടങ്ങള്‍.

ബിരുദ പഠനത്തിന് ശേഷം ഇസ്ലാമിക് സ്റ്റഡീസില്‍ M.phil, Ph. D കോഴ്‌സുകളും ചെയ്യാവുന്നതാണ്.

ഇന്ത്യയില്‍ പ്രമുഖ കോളേജുകളില്‍ ഇസ്ലാമിക് സ്റ്റഡീസ് പഠിക്കാം.
  1. Maulana Azad National Urdu University, Hyderabad
  2. Jamia Hamdard, Delhi
  3. Preston International College
  4. Ismail Yusuf College of Arts, Science and Commerce, Mumbai
  5. Gm Momin Womens College, Maharashtra
  6. Bs Abdu Rahaman Crescent Institute Of science and Technology, Chennai
  7. Regional Management College, Kerala
  8. Sir Sayyed College of Arts, Commerce and Science (SSC)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!