സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുക. cbseresult.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റുകളിലൂടെ ഫലമറിയാം.

ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിനുള്ള സംവിധാനം സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ട്. ഇത് അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭിക്കുകയൊള്ളു. ലിങ്ക് വഴി വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ ലഭിക്കും.

അതിനായി സി.ബി.എസ്.ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. പേജിന്റെ താഴെയായി കാണുന്ന ‘റോള്‍ നമ്പര്‍ ഫൈന്‍ഡര്‍’ എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും. അവിടെ continue ഓപ്ഷന്‍ നല്‍കണം. സി.ബി.എസ്.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ് തിരഞ്ഞെടുക്കുക. പേര്, പിതാവിന്റെ പേര്, സ്‌കൂള്‍ കോഡ് അല്ലെങ്കില്‍ ജനന തിയ്യതി, മാതാവിന്റെ പേര് എന്നിവ നല്‍കുക. സെര്‍ച്ച് ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പര്‍ ലഭ്യമാകും.

ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമേ ഡിജിലോക്കര്‍, ഉമംഗ് മൊബൈല്‍ ആപ്പുകളിലും റിസള്‍ട്ട് ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here