കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (CAT 2021) തീയതി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. കംപ്യൂട്ടര്‍ അധിഷ്ഠിത ക്യാറ്റ് പരീക്ഷ നവംബര്‍ 28-ന് നടക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നു. മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടക്കുക.

ക്യാറ്റ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 ന് ആരംഭിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iimcat.ac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. രാജ്യത്തിലുടനീളമുള്ള 158 പരീക്ഷാ കേന്ദ്രങ്ങളിലായി ക്യാറ്റ് നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ടെസ്റ്റ് നഗരങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലുട നീളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറുമുണ്ടായിരിക്കണം.

ജനറല്‍ വിഭാഗക്കാര്‍ക്ക് 2200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1100 രൂപ അടച്ചാല്‍ മതിയാകും. ഒരു തവണ ഫീസടച്ചാല്‍ റീഫണ്ട് ചെയ്യില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെല്ലോ/ ഡോക്ടറേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ക്യാറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ക്യാറ്റ് പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4-ന് രാവിലെ 10-ന് ആരംഭിക്കും. സെപ്റ്റംബര്‍ 15-ന് വൈകുന്നേരം 5-ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 28 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നവംബര്‍ 28-ന് പരീക്ഷ നടക്കും. ഫലം 2022 ജനുവരി രണ്ടാമത്തെ ആഴ്ച്ച പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here