ബിരുദതല എന്‍ജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ ‘അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്’ നേടാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ).

ബ്രാഞ്ചുകള്‍

സിവില്‍ എന്‍ജി. പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ആന്‍ഡ് സിസ്റ്റംസ് എന്‍ജി. പ്രോഗ്രാമുകള്‍, മെക്കാനിക്കല്‍ എന്‍ജി. പ്രോഗ്രാമുകള്‍ തുടങ്ങിയ ഏതെങ്കിലും മേഖലയില്‍ ആവണം പ്രവേശനം.

യോഗ്യത

പ്ലസ് ടു തലത്തില്‍ സി.ഐ.എസ്.സി.ഇ., സി.ബി.എസ്.ഇ., മഹാരാഷ്ട്ര എന്നീ ബോര്‍ഡുകളില്‍ നിന്നാണെങ്കില്‍ 80-ഉം മറ്റു സ്റ്റേറ്റ് ബോര്‍ഡുകളെങ്കില്‍ 85-ഉം ശതമാനം മാര്‍ക്ക് മൊത്തത്തില്‍ വേണം.

അപേക്ഷ

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും നല്‍കാം. സെപ്റ്റംബര്‍/ ഒക്ടോബറില്‍ തുടങ്ങുന്ന സെഷനിലേക്ക് സെപ്റ്റംബര്‍ അവസാനത്തോടെ അപേക്ഷിക്കണം.

വിശദാംശങ്ങള്‍ക്ക്:https://www.birmingham.ac.uk/schools/engineering/courses/undergraduate-scholarships.aspx