കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദം.

പ്രായം: 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്.

അപേക്ഷാ ഫീസ്: 300 രൂപ.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ (www.icjcalicut.com) നൽകിയ ലിങ്ക് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 300/രൂപ ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ (NEFT)ആയോ, ഇപേമെന്റ് ആപ്പുകൾ വഴിയോ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: [email protected], ഫോൺ: 9447777710, 04952727869, 2721860.

LEAVE A REPLY

Please enter your comment!
Please enter your name here