ശാസ്ത്ര സാങ്കേതിക വിദ്യ വളർന്നു കൊണ്ടേ ഇരിക്കുന്നു. കമ്പ്യൂട്ടറുകൾ മാറിക്കൊണ്ടേയിരിക്കുന്നു.. ചെറുതും വലുതുമായ അനവധി കമ്പ്യൂട്ടറുകൾ വിപണിയിൽ വന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും കാര്യമായ മാറ്റം ഒന്നും സംഭവിക്കാത്ത ഒന്നുണ്ട്. കമ്പ്യൂട്ടറിലെ കീബോർഡ്.

കീബോർഡിലെ അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതിയായ QWERTY രീതിക്ക് പോലും കാലാതീതമായ ഒരു മാറ്റവും വന്നിട്ടില്ല. അതോടൊപ്പം ഉള്ള ഒരു പ്രത്യേകത ആണ് കീബോർഡിലെ F, J കീകളിൽ ഉള്ള ഒരു വര. എന്നാൽ എന്താണ് ഇതിന്റെ പ്രത്യേകത? എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും അതിനു മാറ്റങ്ങൾ ഒന്നും വരാത്തത്?

കീബോർഡിലെ രണ്ടാമത്തെ വരിയിലാണ് F, J എന്ന അക്ഷരങ്ങൾ സ്ഥിതി ചെയ്യുന്നത്. നമ്മൾ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അല്പം ഉയർന്നു നിൽക്കുന്ന ചെറിയ ഓരോ വര കാണാം. ഇത് നമുക്ക് നമ്മുടെ വിരലുകൾ കൊണ്ട് തൊട്ട് സ്പർശിക്കാനും ആവുന്നതാണ്. ഈ വരകളെ വിളിക്കുന്നത് Homing bars എന്നാണ്. കീബോർഡിൽ നോക്കാതെ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരുതരം വരകളാണ് ഇവ.

Typing on Computer Keyboard

ഇതിനു വേണ്ടി ഇരു കൈകളിലെയും വിരലുകൾ ഒരു പ്രത്യേക രീതിയിൽ കീബോർഡിൽ വെക്കുന്നു. അങ്ങനെ വെക്കുമ്പോൾ ഇരു കൈകളിലെയും ചൂണ്ടു വിരലുകൾ F, J എന്ന അക്ഷരങ്ങളിൽ വരുന്നു, നോക്കാതെ തന്നെ. അങ്ങനെ വരുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ആണ് ഈ വരകൾ കൊടുത്തിരിക്കുന്നത്. വരയുള്ള കീകൾ ഒരാൾക്ക് തൊട്ടറിയാൻ സാധിക്കുന്നു. തന്മൂലം കീബോർഡിൽ നോക്കാതെ ടൈപ്പ് ചെയ്യുമ്പോൾ വരാവുന്ന അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!