കണ്ണൂർ സർവകലാശാലയുടെ സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം.

ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ട ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ നൽകണം.

കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ നൽകണം. www.admission.kannuruniverstiy.ac.in വഴി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സഹായങ്ങൾക്ക്: 0497-2715261, 7356948230 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here