2022 ജൂലൈ 1 മുതൽ , ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉൾപ്പടെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ (Labour Laws) ഉടൻ നടപ്പിലാക്കാൻ  കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ശമ്പളം, പിഎഫ് സംഭാവന, ജോലി സമയം, പ്രവൃത്തിദിവസം എന്നിവയില്‍ എല്ലാം കാര്യമായ മാറ്റങ്ങള്‍ നിർദേശിക്കുന്നവയാണ് പുതിയ തൊഴിൽ നിയമം.

പ്രവൃത്തി ദിവസങ്ങളും ജോലിസമയവും സംബന്ധിച്ചുള്ള മാറ്റമാണ് പുതിയ തൊഴില്‍ നിയമങ്ങളിൽ നിർദേശിക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍, ആഴ്ചയിൽ നാല് പ്രവൃത്തിദിവസങ്ങളും മൂന്ന് അവധി ദിനങ്ങളും ആയിരിക്കും ഉണ്ടാകുക. പക്ഷേ, ഈ രീതിയാണ് നടപ്പിലാകുകയാണെങ്കിൽ ഓരോ ദിവസവും ചെയ്യേണ്ട ജോലി സമയത്തിൽ മാറ്റം വരും. ആഴ്ചയിൽ നാല് പ്രവൃത്തി ദിവസങ്ങളാണ് ഉള്ളതെങ്കിൽ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറിന് പകരം 12 മണിക്കൂര്‍ ആണ് ജോലി ചെയ്യേണ്ടി വരിക.

പുതിയ തൊഴിൽ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സുകള്‍ പാടില്ല. ഈ മാറ്റം നടപ്പിൽ വരുമ്പോൾ തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകും. എന്നാൽ ജീവനക്കാരന്റെ കൈയില്‍ കിട്ടുന്ന ശമ്പളം കുറയും. പ്രൊവിഡന്റ് ഫണ്ട് കോൺട്രിബൂഷൻ, ഗ്രാറ്റുവിറ്റി എന്നിവ വർധിക്കും.

ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ഇതുവരെ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ പുതിയ നിയമങ്ങൾ പ്രാബല്യത്തില്‍ വരാന്‍ കാലതാമസം നേരിട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!