കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ കോമേഴ്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 21/07/2022 രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. കോമേഴ്സ് വിഷയത്തിൽ പി.ജി., എം.എഡ്., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / കോമേഴ്സ്) എന്നിവയാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയില്ലാത്ത പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2784715, 9947988890 നമ്പറിൽ ബന്ധപ്പെടുക.
