സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലേയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2022 വർഷത്തെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റ് www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മോപ് അപ് അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മേൽ വെബ്സൈറ്റിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കേണ്ടതും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 24.12022 മുതൽ 25.1.2022 വൈകുന്നേരം 4.00 മണിക്ക് മുമ്പായി അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതുമാണ്. നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതാണ്. ഓൺലൈൻ മോപ്പ്-അപ് അലോട്ട്മെന്റിലൂടെ ലഭിച്ച അഡ്മിഷന് യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. മോപ്-അപ് അലോട്ട്മെന്റിനുശേഷം സീറ്റുകൾ നഷ്ടമാക്കുന്ന വിദ്യാർത്ഥികൾ പി.ജി. ഡെന്റൽ കോഴ്സ് 2022 പ്രോസ്പെക്ടസ് ക്ലോസ് 19.5 പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും.

25.11.2022 വൈകുന്നേരം 5.00 മണിക്ക് മുമ്പ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അതാത് കോളേജ് പ്രിൻസിപ്പൽമാർ ഓൺലൈൻ അഡ്മിഷൻ മാനേജെന്റ് സിസ്റ്റം (OAMS) മുഖേന പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണ്. മോപ് അപ്പ് അലോട്ട്മെന്റിനുശേഷം ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം പ്രസ്തുത ഒഴിവുകൾ സ്ലേവേക്കൻസി അലോട്ട്മെന്റിലൂടെ നികത്തുന്നതാണ്.

ഹെൽപ് ലൈൻ നമ്പർ : 04712525300