കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വളിറ്റി അഷ്വറൻസ് സെൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഐ ക്യൂ എ സി ഡയറക്ടർമാർ/കോഓർഡിനേറ്റർമാർ എന്നിവർക്കായി 30.11.2022 ബുധനാഴ്ച ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 10.30 ന് സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരളാ സർവകലാശാലയുടെ ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫസർ ഗബ്രിയേൽ സൈമൺ തട്ടിൽ പങ്കെടുക്കും. ഇത് സംബന്ധമായി വിശദമായ ഇമെയിൽ സന്ദേശം എല്ലാ കോളേജുകളിലേക്കും അയച്ചിട്ടുണ്ട്. സന്ദേശം ലഭിക്കാത്തവർ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും പരിപാടിയിൽ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ക്യൂ എ സി ഡയറക്ടർമാർ/കോഓർഡിനേറ്റർമാർ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു