ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി. ഇൻഫർമേഷൻ ടെക്നോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 29 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………
2019 നവംബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകൾ ബി.ടി.എസ്(ഓഫ് ക്യാമ്പസ്) (സപ്ലിമെന്ററി, മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം
……………
ഈ വർഷം മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫിസിക്സ് (2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012,2013,2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് – നവംബർ 2021) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 28 വരെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് (7പരീക്ഷ) അപേക്ഷ നൽകാം.
……………
ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ – സി.ബി.സി.എസ്. ബി.എ(2020 അഡ്മിഷൻ റഗുലർ – ഒക്ടോബർ 2021), (2017, 2018, 2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 30 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.