ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഓഫ് ഇന്ത്യൻ ജൂറിസ്പ്രൂഡൻസ്, സംസ്കൃതം ന്യായ വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ശില്പശാല ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ‘ജനാധിപത്യ സംരക്ഷണത്തിൽ നിയമവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ അഡ്വ. എം. പി. അശോക് കുമാർ, വെങ്കിടേഷ് രാമകൃഷ്ണൻ, അഡ്വ. പാർവ്വതി മേനോൻ, പ്രൊഫ. പി. വി. നാരായണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. യു. സി. ബിനീഷ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി. ആന്റണി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിക്കും.