നാലാം സെമസ്റ്റർ ബി.ആർക്ക് (2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 17 ന് ആരംഭിക്കും.

മെയ് എട്ടു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് ഒൻപതു വരെ പിഴയോടു കൂടിയും മെയ് 10ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
…………………………….

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽബി കോഴ്‌സുകളുടെ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കും.

മെയ് 18 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് 19ന് പിഴയോടു കൂടിയും മെയ് 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
………………

അഫിലിയേറ്റഡ് കോളജുകളിലെ ത്രിവത്സര എൽ.എൽബി കോഴ്‌സുകളുടെ മൂന്ന്, ഏഴ് സെമസ്റ്ററുകളുടെ പരീക്ഷകൾ മെയ് 18ന് ആരംഭിക്കും.

മെയ് രണ്ടു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് മൂന്നിന് പിഴയോടു കൂടിയും മെയ് നാലിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽ.എൽ.ബി കോഴ്‌സുകളുടെ പരീക്ഷകൾ മെയ് 18ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ എം.എസ്.സി ഫൈറ്റോമെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് രണ്ടിന് തിരുവല്ല, മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും.
………………..

അഞ്ചാം സെമസ്റ്റർ ബി.വോക് സൗണ്ട് എഞ്ചിനീയറിംഗ്(2020 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാലു മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ