Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല ഉള്ള രാജ്യമാണ് ഇന്ത്യ. ദിനം പ്രതി ദശലക്ഷക്കണക്കിനു ആളുകളാണ് ഇന്ത്യൻ റെയിൽവേ വഴി യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ ട്രെയിൻ യാത്രകൾ സുഗമമാക്കുന്നതിൽ, സുരക്ഷിതമാക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്ന ആളുകളാണ് റെയിൽവേ എൻജിനീയർമാർ. ഈ ഒരു മേഖലയിൽ ഇന്ത്യൻ റയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്നത്തെ വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ആരാണ് ഒരു റെയിൽവേ എഞ്ചിനീയർ? എന്താണ് അവരുടെ ജോലി? എങ്ങനെ ഒരു റെയിൽവേ എഞ്ചിനീയർ ആവാം? എത്രയാണ് സാലറി? ഈ ഒരു മേഖലയിൽ എത്രത്തോളം സാധ്യതകളുണ്ട്? യുവാക്കളെ ഈ ഒരു ജോലി ഇത്രയധികം ആകർഷിക്കുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ്.

Railway Engineering

ട്രാൻസ്‌പോർട്ട് ആൻഡ് സിവിൽ എഞ്ചിനീയറിങ്ങിലെ പ്രധാനപ്പെട്ട ഒരു മേഖലയാണ് റെയിൽവേ എഞ്ചിനീയറിംഗ്. റെയിൽ ഗതാഗത സംവിധാനത്തിന്റെയും നെറ്റ് വർക്കിന്റെയും ഡിസൈനിങ്, കൺസ്ട്രക്ഷൻ, ഓപ്പറേഷൻ, മൈന്റൈനൻസ്, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഒരു റെയിൽവേ എൻജിനീയറുടെ ശ്രദ്ധയെത്തേണ്ടുന്ന കാര്യങ്ങൾ. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ ഡിസിപ്ലിനുകളിലുള്ള എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് റെയിൽവേ എഞ്ചിനീയർ ആവാം. 

How to become a railway engineer in Indian Railway

How to become a Railway engineer

എങ്ങനെ?  ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച മാർക്കോടുകൂടിയ പ്ലസ് ടു സയൻസ് ആണ് എഞ്ചിനീയറിംഗ് എൻട്രൻസ് എക്‌സാം എഴുതുന്നതിനുള്ള യോഗ്യത. നാലു വർഷത്തെ ബി ടെക്, അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ കംപ്ലീറ്റ് ചെയ്തതിന് ശേഷം റെയിൽവേ എഞ്ചിനീയറിംഗ് മേഖലയിലേക്ക് കടക്കാം. റെയിൽവേ എഞ്ചിനീയർ ആവാൻ പ്രധാനമായും നാലു മാർഗങ്ങളുണ്ട്. 

IES -Indian Engineering Service Exam

ആദ്യത്തേത്, ഐ ഇ എസ് അഥവാ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ് എക്‌സാം ആണ്. യു പി എസ് സി ആണ് പരീക്ഷ നടത്തി വരുന്നത്. പരീക്ഷ എഴുതാനുള്ള യോഗ്യത സിവിൽ, മെക്കാനിക്കൽ, ട്രിപ്പിൾ ഇ പോലുള്ള എഞ്ചിനീയറിംഗ് ബിരുദമാണ്. 21 നും 30 നും ഇടയിൽ പ്രായം വരുന്ന ആളുകൾക്കാണ് ഈ പരീക്ഷ എഴുതാൻ കഴിയുക. പരീക്ഷയിൽ ആദ്യത്തെ 50 മുതൽ 60 വരെ റാങ്ക് നേടുന്നവരെ കാത്തിരിക്കുന്നത് റെയിൽവേ എഞ്ചിനീറിങ്ങിലെ ഏറ്റവും ഉയർന്ന ഗ്രൂപ്പ് എ വിഭാഗത്തിലെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ എന്ന പോസ്റ്റാണ്. പരീക്ഷയിൽ വിജയിച്ച് കഴിഞ്ഞാൽ പിന്നെയുള്ളത് ഒന്നര വർഷത്തെ പൂനെയിൽ വച്ചുള്ള ട്രെയിനിങ് ആണ്. പ്രൊമോഷനിലൂടെ ഇന്ത്യൻ റയിൽവെയുടെ ഏറ്റവും ഉയർന്ന പൊസിഷനിലേക്ക് വരെ എത്താൻ ഈ ഗ്രൂപ്പ് എ ജോലി സഹായിക്കും. 

How to become a railway engineer in Indian Railway

SSE – Senior Section Engineer Exam

രണ്ടാമത്തെ മാർഗം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തി വരുന്ന എസ് എസ് ഇ അഥവാ സീനിയർ സെക്ഷൻ എഞ്ചിനീയർ എക്‌സാം ആണ്. ഗ്രൂപ്പ് ബി, സി എന്നിവയിലുള്ള തസ്തികകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം നടത്തുന്നത്.

SCRE – Special Class Railway-Apprentice Exam

മൂന്നാമത്തെ മാർഗം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും +2 യോഗ്യതയുള്ളവർക്കും അറ്റൻഡ് ചെയ്യാൻ പറ്റുന്ന എൻട്രൻസ് എക്‌സാം ആണ്. എസ് സി ആർ ഇ അഥവാ സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്പ്രീന്റീസ് എക്‌സാം. ഈ പരീക്ഷ എഴുതുന്നതിലൂടെ റയിൽവേയിൽ അപ്രന്റീസായി ജോലി ലഭിക്കും. തുടർന്ന് പൂർണമായും ഇന്ത്യൻ റയിൽവെയുടെ ചിലവിൽ ബി ടെക് ഇഷ്ട്ടമുള്ള സ്ട്രീമിൽ ബിരുദം സ്വന്തമാക്കാനുള്ള അവസരമാണ് അവരെ കാത്തിരിക്കുന്നത്. 

How to become a railway engineer in Indian Railway

GATE Exam

നാലാമത്തെ മാർഗം ഗേറ്റ് എക്‌സാം ആണ്. ബി ടെക്കിനു ശേഷം ഗേറ്റ് എക്‌സാം എഴുതി വിജയിക്കുന്ന, 200 മുതൽ 500 വരെ റാങ്ക് നേടുന്ന ആളുകൾക്ക് ഓ എൻ ജി സി പോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നേരിട്ട് പ്രവേശിക്കാം. റിക്രൂട്ട്മെന്റിന് ശേഷം ട്രെയിനിങ് കഴിഞ്ഞാണ് ജോലിയിൽ പ്രവേശിക്കുന്നത്. ഓരോ എഞ്ചിനീയറിംഗ് ഡിസിപ്ലിനുകൾക്കും അനുസരിച്ച്, നാല്പതോളം തസ്തികകൾ റെയിൽവേ എൻജിനീയർമാരെ കാത്തിരിക്കുന്നുണ്ട്. ഒഴിവ് വരുന്നതിനു അനുസരിച്ചാണ് പരീക്ഷകൾ സംഘടിപ്പിക്കുന്നത്. ഭാവിയിൽ ഈ ഒരു മേഖലയ്ക്ക് എത്രത്തോളം സ്കോപ്പ് ഉണ്ട് എന്ന ചോദ്യത്തിന് ഒഴിവുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലയായതിനാൽ തന്നെ സ്കോപ് കൂടുതലാണ് എന്നാണ് ഉത്തരം.

എന്തുകൊണ്ട് യുവാക്കൾ ഈയൊരു പ്രൊഫെഷനിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നു എന്നതിനുള്ള പ്രധാന കാരണം ഉയർന്ന സാലറി ആണ്. ഒരു ഗ്രൂപ്പ് എ വിഭാഗം റെയിൽവേ എൻജിനീയറുടെ പ്രതിവർഷ ശരാശരി ശമ്പളം 20 ലക്ഷം മുതൽ 30 ലക്ഷം വരെയാണ്. ഗ്രൂപ്പ് ബി, സി എന്നിവയിലേത് 4 ലക്ഷം മുതൽ 20 ലക്ഷം വരെയാണ്. റെയിൽവേ ജൂനിയർ എൻജിനീയറുടെ പ്രതിവർഷ ശരാശരി ശമ്പളം 3 ലക്ഷം രൂപയ്ക്ക് മുകളിലാണ്.

Tips

എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ച് സാലറിയും കൂടും.  കൂടാതെ ജോബ് സെക്യൂരിറ്റി, പെൻഷൻ, മറ്റ് അലവൻസുകളും ധാരാളമായി ഉണ്ട്. ജോലി ലഭിച്ചുകഴിഞ്ഞുള്ള ഫ്രീ റെസിഡൻസ് ആണ് മറ്റൊരു പ്രത്യേകത. ഒരു എഞ്ചിനീയറിംഗ് ബിരുദദാരിയാണ് നിങ്ങളെങ്കിൽ, ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിൽ, ഈ ഒരു സാധ്യത നിങ്ങൾക്കും ഉപകാരപ്പെടുത്താവുന്നതാണ്. 

Reference : How to become a Railway Engineer?

Read More : ലാബ് ടെക്‌നിഷ്യൻ കോഴ്സ്: അറിയേണ്ടതെല്ലാം, തിരഞ്ഞെടുക്കണോ വേണ്ടയോ?