𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭
പഠനം, ജോലി. നിങ്ങളുടെ ഭാവി തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ടു കാര്യങ്ങൾ. ഇവയോരോന്നും തിരഞ്ഞെടുക്കുമ്പോൾ രണ്ട് വട്ടമല്ല, ഒരുപാട് വട്ടം ഇരുത്തി ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പുതിയ വർഷം ഒരുപാട് പ്രതീക്ഷകളുടേത് കൂടിയായത് കൊണ്ട് തന്നെ, ഈ വർഷം, 2023 ൽ നമ്മുടെ രാജ്യത്ത് ഡിമാന്റുള്ള പത്ത് തൊഴിൽ മേഖലകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. റീസേർച്ചുകളുടെയും ഇൻഡസ്ട്രി ട്രെൻഡുകളെക്കുറിച്ചുള്ള വിവിധ ഏജൻസികളുടെ പഠനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
- ഡിജിറ്റൽ മാർക്കറ്റിംഗ്
ഡിജിറ്റൽ മാർക്കെറ്റിങ്ങിന്റെ ഉപയോഗം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ക്യാമ്പയിനുകളിലൂടെയും മറ്റും മാർക്കറ്റിംഗ് നടത്തി ബ്രാൻഡുകൾ ഉണ്ടാക്കിയെടുത്ത് അതിലൂടെ റവന്യു ഉണ്ടാക്കാൻ സഹായിക്കുന്ന ഡൊമൈൻ എക്സ്പെർട്ടുകളാണ് ഇന്ന് മാർക്കറ്റിംഗ് രംഗം അടക്കി വാഴുന്നത്. 2025 ഓടെ 60 മില്യൺ ജോലികൾ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തുണ്ടാവുമെന്നാണ് ഇൻഡസ്ട്രി റിപോർട്ടുകൾ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഓൺലൈൻ മാർക്കറ്റിംഗ്, കണ്ടെന്റ് മാനേജ്‌മന്റ് തുടങ്ങിയ കീ സ്കില്ലുകളാണ് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പെർട്ടിന് വേണ്ടത്.
- ഓട്ടോമേഷൻ എഞ്ചിനീയറിങ്
2022 ൽ ഓട്ടോമേഷൻ എൻജിനീയർമാർക്കുള്ള ഡിമാൻഡ് 12 % ആയിരുന്നു. പക്ഷെ ഈ വർഷം, ബിസിനസുകളെ ഡ്രൈവ് ചെയ്യുന്നത് ഹൈപ്പർ ഓട്ടോമേഷൻ ആയതുകൊണ്ട് തന്നെ ഓട്ടോമേഷൻ എൻജിനീയർമാർ കൂടുതൽ കൂടുതൽ പോപ്പുലറാവുകയാണ്. ഹൈപ്പർ ഓട്ടോമേഷൻ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, മെഷീൻ ലേർണിംഗും പോലുള്ള ടെക്നോളോജികൾ ഉപയോഗിച്ചുകൊണ്ട് വളരെപ്പെട്ടെന്നു കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ഹ്യൂമൻ ഡിപെൻഡൻസി കുറച്ച്, ബിസിനസുകൾ പെട്ടെന്ന് വളർത്തുന്നതിന് വേണ്ടിഒയുള്ള ഒരു ഫ്രെയിം വർക്കാണ്.
ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ്, ഹെൽത്ത് കെയർ, റീറ്റെയ്‌ൽ ബിസിനസുകൾ തുടങ്ങിയ സെക്ടറുകളാണ് ഹൈപ്പർ ഓട്ടോമേഷനിലൂടെ പ്രോസസുകൾ എളുപ്പമാക്കാനും സ്മൂത്തതാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വലിയൊരു ജോലി സാധ്യത തന്നെ ഉദ്യോഗാർത്ഥികൾക്ക് മുന്നിലേക്ക് തുറന്നിടും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലീർണിങ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, പൈത്തൺ, ജാവ തുടങ്ങിയവയാണ് ഈ രംഗത്തേക്കു കടന്നുവരാൻ ആവിശ്യമായ കീ സ്കില്ലുകൾ. ഓട്ടോമേഷൻ രംഗത്തെ അകെ ജോലി സാധ്യതയുടെ 34 % വും കേന്ദ്രീകരിച്ചിരിക്കുന്നത് ബാംഗ്ളൂരിലാണ്.
- ഡേറ്റ സയൻസ്
ഡേറ്റ സയന്റിസ്റ്റുകൾക്ക് ഇനിയങ്ങോട്ട് എത്രയധികം സാധ്യതയുണ്ട് എന്ന് 2022 ൽ തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്. ആർട്ടിഫിഷ്യൽ ഇന്റെലിജൻസിനോടൊപ്പം തന്നെ പ്രെഡിക്റ്റിവ് മോഡലിംഗിന്റെ പോപ്പുലാരിറ്റി കൂടി വർധിച്ചതോടെ ഡേറ്റ സയന്റിസ്റ്റുകളുടെ ഡിമാൻഡ് കഴിഞ്ഞ വർഷം മാത്രം 18 % ആണ് വർധിച്ചത്. 2025 ഓടെ ഇത് അഞ്ചിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർക്കറ്റ് റീസേർച്ച്, ഹെൽത്ത് കെയർ, ബിസിനസ് ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിലെ ഡാറ്റ സയന്റിസ്റ്റുകളുടെ റോളിന് കഴിഞ്ഞ വർഷങ്ങളിലെല്ലാം പ്രാധാന്യം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വർഷവും അങ്ങനെതന്നെ.
Power B.I., R – Python, statistical modelling, analysis തുടങ്ങിയ കീ സ്കില്ലുകളാണ് ഒരു ഡാറ്റ സയന്റിസ്റ്റിനു പ്രധാനമായും വേണ്ടത്. പ്രധാന ഹൈറിങ് ലൊക്കേഷനുകളിൽ ഒന്നാം സ്ഥാനം ബാംഗ്ളൂരിനാണ്. ഡൽഹിയാണ് തൊട്ടുപിന്നിൽ.
- സൈബർ സെക്യൂരിറ്റി
ഇന്റർനെറ്റ് ഉപയോഗം കൂടിയതോടൊപ്പം തന്നെ ഇന്റർനെറ്റ് മുഖേനയുള്ള സെക്യൂരിറ്റി പ്രശ്നങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ഒരു സൈബർ സെക്യൂരിറ്റി എക്സ്പെർട്ടിന്റെ റോൾ. സൈബർ അറ്റാക്കുകളെ പ്രതിരോധിക്കുന്നതിനാവശ്യമായ സെക്യൂരിറ്റി മെഷേഴ്സ് എടുത്ത് കൊണ്ട് സ്ഥാപനങ്ങളെ സൈബർ ത്രെറ്റുകളിൽ നിന്നും സംരക്ഷിക്കുക എന്ന ചുമതലയാണ് ഒരു സൈബർ സെക്യൂരിറ്റി എക്സ്പെർട്ടിന്റേത്. സൈബർ സെക്യൂരിറ്റി ജോബുകളുടെ എണ്ണത്തിൽ 41 % വർധനവാണ് കഴിഞ്ഞ വർഷം മാത്രം ഉണ്ടായത്. ബാങ്കിങ്, ഐടി മേഖലകളിലാണ് കൂടുതൽ അവസരങ്ങളും.
ക്‌ളൗഡ് സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി, നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ് തുടങ്ങിയ കീ സ്കില്ലുകളാണ് ഒരു സൈബർ സെക്യൂരിറ്റി എക്സ്പെർട്ടിന് വേണ്ടത്.
- ബ്ലോക്ക്‌ചെയിൻ
ബ്ലോക്ക് ചെയിൻ ടെക്നോളജി, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ റെക്കോർഡ് ചെയ്യുകയും പെർമെനന്റായി മൈന്റൈൻ ചെയ്യുകയും ചെയ്യുന്ന ഷെയേർഡ് ഡിജിറ്റൽ ലെഡ്ജർ ആണ്.
ഇൻഷുറൻസ്, റീറ്റെയ്ൽ, ഹ്യൂമൻ റിസോഴ്സ്, ഹെൽത്ത് കെയർ പോലുള്ള മേഖലകളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി വലിയ തോതിൽ അഡാപ്റ്റ് ചെയ്ത് എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങുന്ന സാഹചര്യവുമുണ്ട്. അതുകൊണ്ട് തന്നെ ബ്ലോക്ക് ചെയിൻ ഡെവലപ്പർമാരുടെ ഡിമാൻഡ് 2021 നെ അപേക്ഷിച്ച് 14 % ആണ് വർധിച്ചത്.
പ്രോഗ്രാമിങ് ലാംഗ്വേജ് ഗോലാങ്, ജാവ, സ്മാർട്ട് കോൺട്രാക്ട് ഡെവലപ്പ്മെന്റ്, Node.js, ആമസോൺ വെബ് സർവീസസ് തുടങ്ങിയവയിലെ പ്രാവീണ്യമാണ് ബ്ലോക്ക് ചെയിൻ ഡെവലപ്പർക്ക് ആവശ്യം.
മുംബൈ, ബംഗളുരു, ഡൽഹി എന്നിവയാണ് പ്രധാന ഹൈറിങ് ലൊക്കേഷനുകൾ.
- വെൽത്ത് മാനേജ്‌മന്റ്
ഇൻവെസ്റ്റ്മെന്റ് മാനേജ്‌മന്റ് വളർന്നുകൊണ്ടിരിക്കുന്ന ഒരു ഇന്ഡസ്ട്രിയാണ്. സ്ഥാപനങ്ങളെ അവരുടെ ഫണ്ട് മാനേജ് ചെയ്യുന്നതിന് സഹായിക്കുക, അതിനോട് അസോസിയേറ്റ് ചെയ്തിരിക്കുന്ന റിസ്കുകൾ കണ്ടെത്തി മാനേജ് ചെയ്യുക ഇതൊക്കെയാണ് വെൽത്ത് ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ടിന്റെ ജോലി.
സ്ഥാപനങ്ങൾ മെർജ് ചെയ്യുന്നതിനും, അക്വേയർ ചെയ്യുന്നതിനുമൊക്കെയുള്ള ഉപദേശകരായി പ്രവർത്തിക്കേണ്ടതെയും ഈ എക്സ്പെർട്ടുകൾ തന്നെ. 2022 ൽ 11 % വളർച്ചയാണ് വെൽത്ത് ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ടുകളുടെ ഡിമാന്റിൽ ഉണ്ടായത്.
ഇൻവെസ്റ്റർ റിലേഷൻസ്, പോർട്ടഫോളിയോ മാനേജ്‌മെറ്റ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസ്ക് അഡ്വൈസറി, റിലേഷൻഷിപ് മാനേജർ തുടങ്ങിയ കാര്യങ്ങളിലൊക്കെയുള്ള പ്രവർത്തന മികവാണ് വെൽത്ത് ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ടിന് ആവശ്യം. പ്രധാന ഹൈറിങ് ലൊക്കേഷൻ വരുന്നത് മുംബൈ ആണ്.
- ഡെവോപ്സ് എഞ്ചിനീയർ
ഡെവലപ്പറുടെയും ഐ ടി സ്റ്റാഫുകളുടെയും ഇടയിലുള്ള ഗാപ് ഫിൽ ചെയ്യുന്ന ആളുകളാണ് ഡേവ്ഓപ്സ് എഞ്ചിനീയർ.
ഹൈബ്രിഡ് കമ്പ്യൂട്ടിങ്ങിന്റെ അഡാപ്റ്റേഷനിലൂടെ എഫിഷ്യന്റായ, റിലയബിളായ അപ്പ്ലിക്കേഷനുകൾ ക്രിയേറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഇത്തരം റോളുകൾക്ക് പ്രാധാന്യം ഉണ്ടായിവന്നത്. ക്‌ളൗഡ് കംപ്യൂട്ടിങ്ങിലും ഇവർ പ്രധാന റോൾ കൈകാര്യം ചെയ്യുന്നുണ്ട്. ഡേവ്ഓപ്സ് എഞ്ചിനീയർമാർക്ക് ഡിമാൻഡ് കൂടിക്കൊണ്ടിരിക്കുന്നു കാലമാണ് ഇത്. ടെക് കമ്പനികൾക്കും സ്‌കിൽഡ് ആയിട്ടുള്ള ഡേവ്ഓപ്സ് എഞ്ചിനീയർമാരെ അത്യാവശ്യമുണ്ട്.
DevOps , Git – ഇത് ഒരു DevOps ടൂൾ ആണ്, കണ്ടിന്യൂസ് ഇന്റഗ്രേഷൻ, കണ്ടിന്യൂസ് ഡെലിവറി, azure തുടങ്ങിയ സ്കില്ലുകളാണ് DevOps എൻജിനീയർക്ക് വേണ്ടത്. ബംഗളുരു ആണ് പ്രധാന ലൊക്കേഷൻ വരുന്നത്.
- കൊണ്ടെൻറ് മാനേജ്‌മന്റ്
പുതിയതും വ്യത്യസ്‍തവുമായ കണ്ടന്റ് ഉണ്ടാക്കുക, അത് മാനേജ് ചെയ്യുക എന്നുള്ളത് ഇക്കാലത്ത് വളരെയധികം ഡിമാൻഡുള്ള ഒരു ജോലിയായാണ്. ആദ്യകാലങ്ങളിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യുക, അത് വെബ്സൈറ്റുകളിൽ പബ്ലിഷ് ചെയ്യുക എന്നത് മാത്രമായിരുന്നു കണ്ടന്റ് മാനേജരുടെ ജോലി. പക്ഷെ ഇന്നത് മാറി. ടെക്നിക്കൽ നോളേജ് ഉള്ള, ഡിസൈനിങ്ങിൽ പ്രാവീണ്യമുള്ളവർക്കാണ് കണ്ടന്റ് മാനേജ് രംഗത്ത് സാധ്യത കൂടുതൽ.
കോപ്പിറൈറ്റിങ്, ബ്ലോഗ് റൈറ്റിംഗ്, ടെക്‌നിക്കൽ റൈറ്റിംഗ്, വീഡിയോ പ്രൊഡക്ഷൻ, ഗ്രാഫിക്സ്, എസ് ഇ ഒ തുടങ്ങിയ മേഖലയിൽ ശോഭിക്കാനുള്ള കഴിവും പ്രാവീണ്യവുമാണ് കണ്ടന്റ് മാനേജിങ് രംഗത്ത് പ്രധാനമായും വേണ്ടത്.
ഡൽഹി, ബംഗളുരു, മുംബൈ തുടങ്ങിയിടങ്ങളാണ് പ്രധാന ഹൈറിങ് ലൊക്കേഷനുകൾ.
- യുഐ / യുഎക്സ് ഡിസൈനിങ്
UX/UI ഡിസൈനേഴ്സ് പ്രോഡക്റ്റ് മാനേജർമാരുമായും എൻജിനീയർമാരുമായും ചേർന്ന് പ്രോഡക്ട്സിന് ഒരു യൂസർ ഫ്രണ്ട്‌ലി ഇന്റർഫേസ് ഉണ്ടാക്കിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ്. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള ടെക്നോളോജിക്കൽ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ എല്ലാ മേഖലകളിലും 3D ഇന്റർഫേസാസുകളുടെ കടന്നുവരവ് ശക്തമാണ്. അതുകൊണ്ട് തന്നെ UX/UI ഡിസൈനേഴ്സ്ന് ഡിമാൻഡും കൂടുതലാണ്.
വെബ് ടെക്നോളോജിസ്, ജാവ സ്ക്രിപ്റ്റ്, jQuery, HTML5, Illustrator തുടങ്ങിയവയിലുള്ള മികവാണ് ഈ മേഖലയിൽ തിളങ്ങാൻ ആവിശ്യം.
- ഡേറ്റ എഞ്ചിനീയറിംഗ്
ഇന്ത്യയിൽ ഡാറ്റ എൻജിനീയർമാർക്കുള്ള ഡിമാൻഡ് ഇപ്പോൾ വളരെ കൂടുതലാണ്. ഡാറ്റ വർക്ഫ്ലോ, പൈപ്പ്ലൈൻസ്, ഇ ടി എൽ പ്രോസസുകളുടെ എക്സിക്യൂഷൻ ഇവയൊക്കെയാണ് ഡാറ്റ എൻജിനീയർമാർ ഫോക്കസ് ചെയ്യുന്ന മേഖലകൾ. മെഷീൻ ലേണിങ് മോഡലുകൾ വ്യാപകമാവുന്നതോടെ ഡാറ്റ എൻജിനീയർമാരുടെ ഡാറ്റ എൻജിനീയർമാരുടെ ഡിമാൻഡ് വീണ്ടും കൂടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എസ്.ക്യൂ.എൽ, ഡാറ്റ എഞ്ചിനീയറിംഗ്, ജാവ, ബിഗ് ഡാറ്റ തുടങ്ങിയ കീ സ്കില്ലുകളാണ് ഒരു ഡാറ്റ എൻജിനീയർക്ക് വേണ്ടത്. പ്രധാന ജോബ് ലൊക്കേഷൻ ബാംഗ്ലൂർ തന്നെയാണ്.
പറഞ്ഞ ജോബ് ലൊക്കേഷനുകൾ ഈ തൊഴിൽ മേഖലകളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്നു, അല്ലെങ്കിൽ വർഷത്തിൽ ഏറ്റവും അധികം ഒഴിവുകൾ ഈ മേഖലകളിൽ വരുന്നത് ഇവിടങ്ങളിലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ ഒരു ലിസ്റ്റിൽ നിന്നും നിങ്ങളുടെ തൊഴിൽ മേഖല ഏതെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ അത് കമെന്റ് ചെയ്ത് ഞങ്ങളെ അറിയിക്കുക. കരിയർ തിരഞ്ഞെടുക്കാൻ, പഠന മേഖല തിരഞ്ഞെടുക്കാൻ ഒക്കെ പ്ലാൻ ചെയ്യുന്ന എല്ലാവർക്കും ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക. കൂടുതൽ വിഡിയോകൾക്കായി, ലൈക്ക്, സപ്പോർട്ട് ആൻഡ് സബ്സ്ക്രൈബ്. ബൈ.