എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍ സര്‍ട്ടിഫിക്കറ്റും. പ്രായം 40 വയസ് കവിയരുത്. ശമ്പളം 10,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 10-ന് രാവിലെ 11 മുതല്‍. നഴ്‌സിംഗ് അസിസ്റ്റന്റ്/അറ്റന്‍ഡര്‍-രണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്. 40 വയസ് കവിയരുത്. ശമ്പളം 11,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 12-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Home VACANCIES