കൊയിലാണ്ടി താലൂക്ക് ഉരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 19ന് വൈകീട്ട് അഞ്ച്മണിക്ക് മുന്‍പായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ, വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലോ ബന്ധപ്പെടാം.