പട്ടാമ്ബി താലൂക്കിലെ ആനക്കര ശിവക്ഷേത്രത്തില്‍ പാരമ്ബര്യേതര ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 29 നകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷ ഫോറവും മറ്റ് വിശദ വിവരങ്ങളും ഈ ഓഫീസിലും വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.