ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) ഓഗസ്റ്റ് 2022 ബാച്ചുകളിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അവസരം.

  • ഒഴിവുകൾ: 2500
  • അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 5
  • യോഗ്യത:
    • സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) (2000 ഒഴിവ്)): മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.
    • ആർട്ടിഫൈസർ അപ്രന്റിസ് (എഎ) (500 ഒഴിവ്): 60% മാർക്കോടെ മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.
  • പ്രായം: 17 – 20 വയസ് (2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവർ.)
  • ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ.
  • സ്റ്റൈപൻഡ്: പരിശീലനസമയത്തു 14,600 രൂപ. ഇതു വിജയകരമായി  പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും).

കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കുന്നതിനുമായി https://www.joinindiannavy.gov.in/ സന്ദർശിക്കാം.

കൂടുതൽ വായിക്കാം: പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാർക്ക് സേനയിൽ പ്രവേശനം നേടാം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!