മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജൂണ്‍ 28 ന് ഇക്കണോമിക്‌സ്, ജൂലൈ ഒന്നിന് കൊമേഴ്‌സ്, രണ്ടിന് ഹിന്ദി എന്നീ തിയ്യതികളിലായി കോളേജ് ഓഫീസിൽവച്ചാണ് അഭിമുഖം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ – 04935 240351.