എന്‍ജിനീയറിങ് മേഖലയിലെ അതിനൂതനവും ഏറ്റവും വലിയതുമായ പഠനശാഖയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്. എണ്ണ, ഊര്‍ജ്ജം, കാര്‍ഷികം തുടങ്ങിയ മേഖലകളുടെ ഉത്പാദനത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ സ്വാധീനം വളരെ വലുതാണ്.

ടെലിഫോണ്‍, റേഡിയോ, ടി.വി., കമ്പ്യൂട്ടര്‍ എന്നിവ പോലെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഡിസൈന്‍, നിര്‍മ്മാണം, പരിശോധന, മേല്‍നോട്ടം വഹിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒരു ഇലക്ട്രോണിക്സ് എന്‍ജിനീയര്‍ നിര്‍വ്വഹിക്കുന്നു. കഴിവുറ്റ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്ന് വിളിക്കുന്ന ഈ മേഖല മികച്ച അവസരങ്ങള്‍ തുറന്നു കൊടുക്കുന്നു.

ഫിസിക്ക്സിലും കെമിസ്ട്രിയിലും മാത്സിാെലും അഭിരുചിയുള്ളവര്‍ക്ക് ഈ പഠനശാഖ ഉചിതമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വാശ്രയ മേഖലയിലും തൊഴില്‍ ലഭ്യത ഉറപ്പാണ്.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് രാജസ്ഥാന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹതി, ഡല്‍ഹി ടെക്‌നോളോജിക്കല്‍ യൂണിവേഴ്സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വാരാണസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തിരുച്ചിറപ്പള്ളി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവടങ്ങളില്‍ ബി.ടെക്, എം.ടെക് കോഴ്സുകള്‍ ചെയ്യാവുന്നതാണ്.

Leave a Reply