Munavira Vakayil
Munavira Vakayil
Sub Editor, NowNext

ജനങ്ങൾക്ക് വേണ്ടി ജനാധിപത്യം എന്ന് പറയുന്ന പോലെ ആണ് പൊതു സമൂഹത്തിന് വേണ്ടി പൊതു ഭരണം പഠിക്കുക എന്നത്. പക്ഷെ ജനാധിപത്യത്തിൽ വിദ്യാഭ്യാസം അപ്രസ്കതമാവുന്നിടത്താണ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ പഠനം പ്രസ്കതമാവുന്നത്.

ദേശീയവികസനത്തിനു പ്രാധാന്യമേറി വരുന്ന സാഹചര്യത്തിൽ, പല മേഖലകളിലും സേവനമനുഷ്ഠിക്കാൻ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പ്രാവീണ്യം ആർജിച്ചവർക്ക് അവസരമുണ്ട്. ഐ എ എസ്, ഐ പി എസ് അടക്കമുള്ള സിവിൽ സർവീസിൽ കടക്കാനുള്ള മെയിൻ പരീക്ഷയിലെ ഒരു ഓപ്ഷണൽ വിഷയം പബ്ലിക് അഡ്മിനിസ്ട്രേഷൻ ആണ്. യു ജി സി നെറ്റ് എന്ന പരീക്ഷയെഴുതി സർവകലാശാല/കോളജ് അധ്യാപക ജോലിക്കും ഫെലോഷിപ്പോടെ ഗവേഷണത്തിനും യോഗ്യത നേടാം.

പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പരിശീലന, ഗവേഷണങ്ങൾ നടത്തിവരുന്ന ദേശീയ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ – http://www.iipa.org.in. സാമൂഹ്യ പ്രവർത്തനത്തിനും നോൺ–ഗവൺമെന്റൽ ഓർഗനൈ‌സേഷനുകൾ, വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തും നടത്തിവരുന്നുണ്ട്. അവയിൽ പങ്കാളികളാകാനും ശ്രമിക്കാം. മാനേജ്മെന്റിലും പൊതുഭരണരംഗത്തും സമർഥമായി പ്രവർത്തിക്കാനും ഈ യോഗ്യത സഹായിക്കും.

പബ്ലിക് അഡ്മിനിസ്ട്രേഷൻ സാധാരണ കോഴ്സുകളെ പോലെ തന്നെ ബിരുദം ബിരുദാനന്തര ബിരുദം പി എച് ടി കോഴ്സുകൾ ലഭ്യമാണ്.

കേരളത്തിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ ലഭ്യമായ പ്രമുഖ യൂണിവേഴ്സിറ്റികൾ
  1. CALICUT UNIVERSITY, CALICUT
  2. ST. THOMAS COLLEGE THRISSUR
  3. MAHATHAMA GANDHI UNIVERSITY ( MGU)- KOTTAYAM
  4. REGIONAL MANAGEMENT COLLEGE, MALAPPURAM
  5. ST. JOHN’ S COLLEGE- (SJC)- ANCHAL KOLLAM
  6. CENTRAL UNIVERSIY OF KERALA (CUK) KASRAGOD
  7. KERALA UNIVERSITY (KU) THIRUVANANTHAPURAM
ഇന്ത്യയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ ലഭ്യമായ പ്രമുഖ യൂണിവേഴ്സിറ്റികൾ
  1. BANASTALI VIDHYAPITH, JAIPUR, RAJASTHAN
  2. JYOTHI NIVAS COLLEGE (JNU), BANGLORE, KARNATAKA
  3. LOVELY PROFFESION UNIVERSITY (LPU), JALANDHAR, PANJAB
  4. KASTHURBA GANDHI DEGREE AND PG COLLEGE FOR WOMEN, SECUNDERBAD, THELUNKANA
  5. NIZAM COLLEGE, HYDRABAD
  6. UNIVERSITY OF LUCKNOW(LU), LUCKNOW, UTTHAR PRADHESH

പൊതു ജനങ്ങളുമായി ഇടപഴകി അവർക്ക് വേണ്ടി ജീവിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ പഠനം നിങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യും എന്നതാണ്. സാമൂഹികമായ ഇടപെടലുകളിലൂടെ പൊതു സമൂഹത്തോട് വളരെ കടപ്പാടോടെ നിങ്ങൾക്ക് പ്രവർത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!