കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമുള്ള ‘ബുദ്ധമയൂരി’ക്ക് സംസ്ഥാന ശലഭപട്ടം ലഭിക്കുന്നു. മുഖ്യമന്ത്രിയുടെഅധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചാല്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ കേരളവും സംസ്ഥാന ശലഭത്തെ പ്രഖ്യാപിച്ച സംസ്ഥാനമാകും.

‘പാപിലിയോണിഡെ’ കുടുംബത്തിൽപ്പെട്ട ബുദ്ധമയൂരിയുടെ ചിറകിന് 90 മുതൽ 100 മില്ലിമീറ്റർ വരെ വീതിയുണ്ട്. കേരളത്തിൽ മലബാർ പ്രദേശത്താണ് ഇവയെ സുലഭമായി കാണുന്നത്. ജൂലായ് മുതൽ ഡിസംബർ വരെയാണ് കൂടുതലായി കാണുക.

മുള്ളുമുരുക്കിൽ നിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്. ഇപ്പോള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ശലഭമായ  ബുദ്ധമയൂരിയെ വന്യജീവി സംരക്ഷണനിയമപ്രകാരം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമയൂരിയുടെ അതീവ ഭംഗി കാരണം ചിലര്‍ ഇവയെപേപ്പർ വെയ്റ്റുകൾക്ക് ഭംഗിപകരുന്നതിനും അലങ്കാരങ്ങൾക്കായി പിടികൂടാറുണ്ട്. സംസ്ഥാന ശലഭ പദവി ലഭിക്കുന്നതോടെ ഇവയെ സംരക്ഷിക്കാൻ നടപടികൾ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!