നാഷണൽ ആയുഷ് മിഷൻ കേരളയിൽ മെഡിക്കൽ ഓഫീസർ (ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി) തസ്തികകളിലേക്ക് ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
അർഹതപ്പെട്ടവർക്കുള്ള ഹാൾടിക്കറ്റ് പോസ്റ്റ് വഴി അയച്ചിട്ടുണ്ട്. ലഭിക്കാത്തവർക്ക് www.lbskerala.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2560311/2560312.