കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (05/12) രാവിലെ 10:30 നു അഭിമുഖം നടക്കും. ഡിപ്ലോമ, ഗ്രാഫിക് ഡിസൈനിങ്, ബിരുദം (ബി.കോം, ബി.ബി.എ, ബി.എ, ബി-ടെക്, ബി.സി.എ, ബി.എഡ്), ബിരുദാനന്തര ബിരുദം, എന്നീ യോഗ്യതയുള്ള, ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. (പ്രായ പരിധി 18 – 35). നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. (രജിസ്ട്രേഷന്‍ ഫീസ് 250 രൂപ).
തസ്തികകള്‍: സോഷ്യല്‍ സയന്‍സ് ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, ബിസിനസ് എക്് സിക്യൂട്ടീവ്സ്, മാര്‍ക്കറ്റിംഗ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജര്‍, പ്രൊജക്റ്റ് മാനേജര്‍/കോ-ഓര്‍ഡിനേറ്റര്‍, പി.എച്.പി ഡെവലപ്പര്‍, മൊബൈല്‍ ഡെവലപ്പര്‍ (ഐ.ഒ.എസ്), ടെലി-കോളര്‍, ഗ്രാഫിക് ഡിസൈനര്‍, സെയില്‍സ് കണ്‍സള്‍റ്റന്റ്, സി.ആര്‍.ഇ സെയില്‍സ്, സെയില്‍സ് ബാക് ഓഫീസ്, ഷോറൂം റിസപ്ഷനിസ്റ്റ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം അന്ന് രാവിലെ 10.30 നു ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ (സിവില്‍ സ്റ്റേഷന്‍) ഹാജരാവണം. ഫോണ്‍ :0495-2370176/178.