തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  എം.എസ്‌സി/ ബി.എസ്‌സി ബയോടെക്‌നോളജിയും ടിഷ്യൂകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 11ന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.  പ്രതിമാസം 25,000 രൂപ ഓണറേറിയം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!