ജില്ലയിലെ അടിമാലി, അഴുത, ദേവികുളം ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍വ്വീസ് പ്രൊവൈഡര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.വി.എസ്.സി, എ.എച്ച് ബിരുദധാരികളില്‍ നിന്നും നിലവില്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ള ഏഴ് ബ്ലോക്കുകളില്‍ അറ്റന്‍ഡന്റ് കം ഡ്രൈവറെ ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സും പ്രവൃത്തി പരിചയമുള്ളതുമായ വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

വ്യക്തമായ ബയോഡേറ്റ സഹിതം അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാക്കണം.

ഇന്റര്‍വ്യൂ 28ന് വെറ്ററിനറി സര്‍വ്വീസ് പ്രൊവൈഡര്‍ക്കുള്ള ഇന്റര്‍വ്യൂ അന്നേ ദിവസം രാവിലെ 10.30നും അറ്റന്‍ഡന്റ് കം ഡ്രൈവര്‍ക്കുള്ള ഇന്റര്‍വ്യൂ രണ്ട് മണിക്കും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here