Varun Chandran 
Tech entrepreneur and social volunteer from Kerala. He is the founder and CEO of Corporate360, a fast-growing tech startup with offices in Singapore, India and US.

പഴയ നൂറ്റാണ്ടിലെ അതെ പ്രശ്നങ്ങളിലേക്ക് തന്നെയാണ് ഭാവി തൊഴിൽ മേഖലയും പോകുന്നത്. “ബിസിനസ് നേതൃത്വപാടവത്തെക്കുറിച്ചുള്ള പരാതി, മാനേജ്മെന്റ് നിയന്ത്രണങ്ങൾ, ബോർഡുകളുടെയും ഓഹരിയുടമകളുടെയും അപര്യാപ്തമായ മേൽനോട്ടം, നവീനമായ ആശയ മാറ്റങ്ങളോടുള്ള വിമുഖത മുതലായ ആന്തരിക പ്രശ്നങ്ങളാണ് ഒരു വലിയ കമ്പനിയുടെ ഏറ്റവും ശക്തനായ ശത്രു” എന്ന് മുൻ ജനറൽ മോട്ടോഴ്സിന്റെ ചെയർമാൻ ആൽഫ്രഡ് ഇ. സ്ലോയാന്റെ വിശ്വാസത്തിൽ നിർമിക്കപ്പെട്ടതാണ് 1940 കളിലും 1950 കളിലും ജനിച്ച ആധുനിക വ്യവസായ കോർപ്പറേഷൻ എന്ന മോഡൽ. ഇത്തരം പ്രശ്നങ്ങൾ വഷളാവാൻ അനുവദിക്കുകയാണെങ്കിൽ അത് കമ്പനിയെ തന്നെ തകർക്കും. അതിനുദാഹരണങ്ങളാണ് കൊഡാക്, നോക്കിയ, യാഹൂ മുതലായ കമ്പനികൾ. ടെലികോം കമ്പനികൾ ടെക്സ്റ്റ് മെസ്സേജിംഗ് (SMS) ടെക്നോളജിയിൽ ആധിപത്യം പുലർത്തിയെങ്കിലും നൂതനമായ സമീപനങ്ങളൊന്നുമില്ലാത്തത് കാരണം വാട്സപ്പിനോട് ശതകോടിക്കണക്കിനു ഡോളർ നഷ്ടം അനുഭവിക്കേണ്ടി വന്നു. ഇൻഡ്യൻ ഐടി സേവന കമ്പനികൾ വർഷങ്ങളോളം ഔട്ട്സോഴ്സിംഗ് സേവനങ്ങൾക്കായി ബിസിനസ് മോഡലുകൾ നിർമ്മിച്ചു, അവയിൽ മിക്കവയും ഓട്ടോമേറ്റഡായി വരുന്ന ഈ കാലഘട്ടത്തിൽ പ്രതിസന്ധി നേരിടുന്നു.

ഒരു വലിയ കമ്പനിയുടെ ഏറ്റവും ശക്തനായ ശത്രു ഒരു ചെറിയ ബാഹ്യവൈരിയിൽ നിന്ന് വരുമെന്ന് സ്ലോയാൻ ഒരിക്കലും കരുതിയിരുന്നില്ല. ഫോട്ടോഗ്രാഫിക് ഫിലിം നിർമാണത്തിലെ അതികായനായ കോഡാക്കിനെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കാലഹരണപെടുത്തിയത് മൊബൈൽ ഫോണിലെ ക്യാമറ ഫീച്ചറിന്റെ വരവാണ്. കൊഡാക്കിനെ പോലെയുള്ള ഒരു വലിയ കോർപ്പറേഷന്റെ മാർക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷൻ ഗ്രിഡുകളെ ഇന്റർനെറ്റിന് പുറന്തള്ളാൻ കഴിയുമെന്ന് സ്ലോയാനും ചിന്തിച്ചിരുന്നില്ല.നിങ്ങളുടെ ഉത്പന്നം പ്രായോഗികമായി ചിലവൊന്നുമില്ലാതെ ഇന്റർനെറ്റ് മുഖേന മാർക്കറ്റ് ചെയ്യാൻ അവസരം ഉള്ളപ്പോൾ ആർക്കാണ് ഒരു ഷോപ്പ് അല്ലെങ്കിൽ ഷോപ്പിന്റെ ശൃംഖല നിർമ്മിക്കേണ്ടി വരുന്നത്.

ഇന്ന് ഉയർന്നുവരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യം ഇതാണ്: മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാങ്കേതിക മുന്നേറ്റത്താൽ അതിവേഗം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ അതിജീവിക്കാൻ ഭാവിയിൽ എന്തെല്ലാം വൈദഗ്ധ്യം ആവശ്യമാണ്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിൽ പ്രാവീണ്യത്തിന് ആവശ്യമുള്ള കഴിവുകൾ

1. വികസിതമായ സാങ്കേതിക മികവുകൾ

റോബോട്ടിക്സിലും ത്രിഡി പ്രിന്റിംഗിലുമുള്ള പുരോഗതി നിർമ്മാണ വ്യവസായത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു, കൂടാതെ വൈദഗ്ദ്ധ്യം കുറഞ്ഞ തൊഴിലാളികളെ മാറ്റി പകരക്കാരെ നിയോഗിക്കുന്നതിനും കാരണമാകുന്നു. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് പ്രകാരം മെച്ചപ്പെട്ട ഇന്ദ്രിയങ്ങങ്ങളും, കാര്യക്ഷമതയും, ബുദ്ധിശക്തിയും ഉള്ള യന്ത്രമനുഷ്യർ, ശുചീകരണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ നിർമ്മാണ, സേവന മേഖലകളിൽ മനുഷ്യരെക്കാൾ പ്രായോഗികമാണ്. എന്നാൽ മറുവശം പറഞ്ഞാൽ ഈ പ്രശ്നങ്ങൾ വിദഗ്ദ്ധരായ ടെക്നീഷ്യന്മാരുടെ ആവശ്യം നിര്ണ്ണായകമാക്കുന്നതുകൊണ്ട് വാസ്തുവിദ്യയിലും എഞ്ചിനീയറിങ് മേഖലകളിലും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കാരണമാകും. യന്ത്രങ്ങൾ എല്ലാ ജോലികളും ഏറ്റെടുക്കുന്നതുമൂലം നമ്മുടെ പതിവ് പണികൾ എല്ലാം മന്ദീഭവിച്ച് ഇല്ലാതെയാകും- അതുകൊണ്ട് പുതിയ തൊഴിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കണം, അത് അതിവേഗം മാറുന്ന കാതലായ വൈദഗ്ദ്ധ്യങ്ങളുടെ പട്ടികയിലേക്ക് അവരെ നയിക്കും. പുതിയ നൈപുണ്യങ്ങൾ നേടുന്നത് ജോലിക്കാർക്ക് പ്രയോജനകരമാണ്.

തൊഴിലാളികൾ ഭാവിയിലേക്ക് തയാറാണെന്ന് ഉറപ്പാക്കാൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും പൗരന്മാരുടെ വൈദഗ്ധ്യം ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. (ഉദാഹരണം: സിംഗപ്പൂരിലെ സ്കിൽസ്ഫ്യൂച്ചർ) ഡാറ്റ അനലിറ്റിക്സ്, സാങ്കേതിക-പ്രാപ്തമായ സേവനങ്ങൾ, സൈബർ സുരക്ഷ, വിപുലമായ നിർമ്മാണം, കൂടാതെ മറ്റു പല മേഖലകളിലും ജീവനക്കാരെ എത്തിക്കുന്ന പ്രോഗ്രാമുകൾ, മാൽവെയർ വിശകലനം, സിസ്റ്റംസ് എഞ്ചിനീയറിംഗ്, ത്രീഡി ഫാബ്രിക്കേഷൻ വിദ്യകൾ പോലെയുള്ള ശ്രേണികൾ നിറഞ്ഞ കോഴ്സുകൾ ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെ ചെയ്യാം.

അഞ്ച് വർഷത്തിനുള്ളിൽ ഭാവിയിലെ തൊഴിൽ സ്ഥലങ്ങൾക്ക് പുതിയ സാങ്കേതികവിദ്യകൾക്കനുകൂലമായി പ്രായോഗികമായി ഉയർന്ന കഴിവുള്ള വിദഗ്ദ്ധരെ ആവശ്യമായി വരും. യൂണിവേഴ്സിറ്റികളോടും പോളിടെക്നിക്കുകളോടുമൊപ്പം കഴിവുകൾ വികസിപ്പിക്കുന്നതിനും ആഴത്തിലുള്ള സാങ്കേതികസ്റ്റാർട്ടപ്പുകളിലേക്ക് അവരെ ബന്ധിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചുകൊണ്ട് ഗവണ്മെന്റിനും ഇതിൽ പങ്കു വഹിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ബിഗ് ഡാറ്റയും എയറോസ്പേസ് ടെക്നോളജിയും വരെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും പരിപാടികളും ഹോസ്റ്റ് ചെയ്തുകൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷനും സ്റ്റാർട്ടപ്പ് സമൂഹത്തെ പിന്തുണയ്ക്കാൻ കഴിയും.

2. സർഗ്ഗാത്മകത

തൊഴിലാളികളെ കൈകാര്യം ചെയ്യുക, വികസിപ്പിക്കുക, തീരുമാനമെടുക്കുക, ആസൂത്രണം ചെയ്യുക എന്നീ ചുമതലകളോടൊപ്പം നിലവിലെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യാന്ത്രികമായി പ്രവർത്തിക്കാനുള്ള കഠിനമായ പ്രവർത്തനങ്ങൾ സൃഷ്ടിപരമാണെന്നാണ് മക്കിൻസി നടത്തിയ കണ്ടെത്തലുകൾ കാണിച്ചു തരുന്നത്. ഭാവിയിലെ തൊഴിലാളികൾക്ക് ഉണ്ടായിരിക്കേണ്ട ഒരു കഴിവാണ് സർഗാത്മകത. കാരണം, റോബോട്ടുകൾക്ക് എളുപ്പത്തിൽ കൈവശമാക്കാൻ കഴിയാത്ത ഒന്നാണത്.

“പുതിയ പ്രോട്ടോടൈപ്പ്, പ്രോസസ്സ് അല്ലെങ്കിൽ മെഷീൻ എന്നിവയുടെ രൂപകൽപ്പന മനുഷ്യനെ കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നൂതനത്വ പ്രക്രിയയിൽ സർഗാത്മകത പ്രധാനമാണ്. സാങ്കേതികതയിലേക്കും പഴയതിലേക്കും പുതിയതിലേക്കും നയിക്കുന്ന കംപ്യൂട്ടേഷണൽ പ്രക്രിയ, ക്രിയാത്മകമായ ചിന്തകൾ ഇല്ലാതിരുന്നാൽ വെറും രേഖീയമായിതീരും.” സാങ്കേതികതയും മറ്റുള്ളവരുമായുള്ള സഹകരണവും എങ്ങനെ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നെന്ന് മനസിലാക്കുന്നതിൽ തൊഴിലാളികൾ സജീവ പങ്ക് വഹിക്കണം. പരസ്പരം കണ്ടെത്താനും ഒന്നിച്ച് പ്രവർത്തിക്കാനും തങ്ങളുടെ സ്വാധീനം ചെലുത്തുന്ന പ്രോജക്ടുകളും പ്രോട്ടോടൈപ്പുകളും പുറംലോകവുമായി പങ്കുവെക്കാനും ഒരു വിർച്വൽ മാർക്കറ്റ് നിർമ്മിക്കാൻ നിരവധി സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്.

3. സങ്കീര്‍ണ്ണ പ്രശ്നപരിഹാരത്തിനുള്ള കഴിവുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് എന്നിവയിൽ മുന്നേറ്റമുണ്ടാകുമ്പോൾ മനുഷ്യർ യന്ത്രങ്ങളുമായി കൂടുതൽ പ്രവർത്തിക്കുകയാണ് എന്നതിൽ തർക്കമില്ല. കൂടുതൽ കൃത്യതയോടെ വലിയ അളവിലുള്ള ഡാറ്റകൾ യന്ത്രങ്ങൾക്ക് പ്രോസസ് ചെയ്യാൻ കഴിയുമെന്നത് ശരിയാണെങ്കിലും, കൃത്യമായി നിർവചിക്കപ്പെട്ട ഈ പ്രവർത്തനങ്ങൾക്ക് ശരിയായ ലക്ഷ്യം നിർണയിക്കാനും യാഥാസ്ഥികലോക സാഹചര്യങ്ങളിൽ ഫലങ്ങളുടെ സ്വാധീനത്തെ വ്യാഖ്യാനിക്കാനും മനുഷ്യർ ആവശ്യമാണ്. വിമർശനാത്മകമായി ചിന്തിക്കാനുള്ള മനുഷ്യരുടെ ശേഷി ഒരു പ്രത്യേക നൈപുണ്യമായി നിലനിൽക്കുന്നു. 2020 ൽ പുരോഗമനം ആഗ്രഹിക്കുന്ന ഒരാൾക്ക് ആവശ്യമുള്ള പത്ത് വൈദഗ്ദ്ധ്യങ്ങളുടെ പട്ടികയിൽ ഒന്നാമതായി സങ്കീർണ്ണ പ്രശ്നപരിഹാര ശേഷി ഉണ്ടെന്ന് ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് ചെയ്യുന്നു.

“സങ്കീർണ്ണമായ യാഥാസ്ഥിക ലോകക്രമീകരണങ്ങളിൽ വരുന്ന പുതിയതും തെറ്റായി നിർവ്വചിക്കപ്പെട്ടതുമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വികസിപ്പിച്ചെടുത്ത ശേഷിയാണ് സങ്കീർണ്ണ പ്രശ്നപരിഹാര ശേഷി” എന്നാണ് WEF ൻ്റെ നിർവചനം. ഇതുപോലെ സങ്കീർണമായ പ്രശ്നം പരിഹരിക്കുന്നതിന് ഒരു അടിത്തറയാകാൻ യുവാക്കൾ അവരുടെ വിശകലന കഴിവുകൾ ഉയർത്തിപ്പിടിക്കണം. ഒരു പ്രോഗ്രാമറെപോലെ പ്രശ്നങ്ങൾ എങ്ങനെ വിശകലനം ചെയ്യണമെന്നും പരിഹരിക്കണമെന്നും പഠിപ്പിച്ച് കുട്ടികൾക്കിടയിൽ വളർച്ചാ മനോഭാവം പരിപോഷിപ്പിക്കുക. പ്രോഗ്രാമിങ്, അൽഗോരിതം, ഡാറ്റ മാനേജ്മെന്റ്, കംപ്യൂട്ടർ ആർക്കിടെക്ചർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോഗ്രാമിങ് ഉൾപ്പെടുത്തി കമ്പ്യൂട്ടിംഗ് എന്ന ഒരു പുതിയ വിഷയം സെക്കണ്ടറി സ്കൂളുകൾ നിർദ്ദേശിക്കുന്നു. സ്മാർട്ട് സിറ്റി സംരംഭങ്ങളുടെ ഭാഗമായി കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പ്രോഗ്രാമിങ്ങിലേക്ക് കൊണ്ടുവരുക. പുനഃസ്ഥാപനത്തെ ഭയപ്പെടുന്നതിന് പകരം ഭാവിയിലെ തൊഴിലാളികൾ സാങ്കേതികവിദ്യയുടെ സാധ്യതകളെ ആലിംഗനം ചെയ്യുകയും അവരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി നീങ്ങുകയും വേണം. സാങ്കേതിക കഴിവുകൾ കൂടാതെ നൈസര്ഗ്ഗിക കഴിവും സംരംഭകത്വവും യുക്തമാക്കുന്നതിനുള്ള പ്രാപ്തിയും പോലെയുള്ള അനൌദ്യോഗിക നൈപുണ്യങ്ങൾക്കും പ്രാധാന്യം വർദ്ധിച്ച് വരുന്നു.

4. ഡാറ്റ മനസിലാക്കുക

നിത്യോപയോഗ സാധനങ്ങൾ ഓൺലൈൻ മുഖേന വാങ്ങുന്നതിലൂടെയും, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു ഒരു ടാക്സി ബുക്ക് ചെയ്യുന്നതിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഉപഭോക്താക്കൾ സൃഷ്‌ടിക്കുന്ന ഡാറ്റ ക്രമേണ വർധിച്ചു കൊണ്ട് വരുന്നു. ഇങ്ങനെയുള്ള ടാറ്റയിൽ നിന്നുമുള്ള സൂക്ഷ്‌മമായ വിവരങ്ങൾ കൃത്യമായി ഉപയോഗിച്ച് കമ്പനികളുടെ പ്രകടനവും സേവനങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കാൻ കഴിവുള്ള ഉദ്യോഗാർത്ഥികളുടെ ആവശ്യകത ധാരാളമുണ്ട്. പുതിയ കാലഘട്ടത്തിലെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ അത്തരം ഡാറ്റാ അനലിറ്റിക്സ് പ്രൊഫഷണലുകൾക്ക് റീട്ടെയിൽ, ടെലികോം, ബാങ്കിങ്, ഫുഡ് & ബീവറേജ് , ഹെൽത്ത്കെയർ, ഗതാഗതം തുടങ്ങിയ വിപുലമായ ശ്രേണിയിലുള്ള ഉപഭോക്തൃ മേഖലകളിൽ തൊഴിൽ സാധ്യതകൾ വിഭാവനം ചെയ്യുന്നു. നിർണ്ണായകമായ ബിസിനസ് തീരുമാനങ്ങൾ എടുക്കാനായി കമ്പനികൾ ആശ്രയിക്കുന്ന വിവരങ്ങളിലേക്ക് ഡാറ്റയെ പരിവർത്തനം ചെയ്യാനുള്ള ശേഷി വളരെ പ്രാധാന്യമർഹിക്കുന്നു.

5. സാമൂഹിക — വൈകാരിക ബുദ്ധി

സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യവസായങ്ങൾ കൂടുതൽ ബന്ധിപ്പിക്കുകയും ആഗോളവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ടെലികോൺഫറൻസിംഗ്, സ്കൈപ്പ് ഉപയോഗം എന്നിവ മുഖാന്തരം ലോകത്തിന്റെ ഏത് കോണിലുള്ള സഹപ്രവർത്തകരെയും ബിസിനസുകാരെയും നമുക്ക് ചുറ്റളവിലുള്ളവരെ പോലെ നമ്മുടെ അടുത്തെത്തിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും സഹപ്രവർത്തകരുമായി ജോലിചെയ്യുന്നവർക്ക് അത്തരം ഒരു പരിതസ്ഥിതിയിൽ, സാമൂഹികവും വൈകാരികവുമായ സാമര്ത്ഥ്യം നേടിയെടുക്കുക എന്നത് വളരെ പ്രധാനമാണ്. വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നുമുള്ള ആളുകളുടെ സാംസ്കാരിക മാനദണ്ഡങ്ങൾ മനസ്സിലാക്കുന്നത് ഒരു നല്ല ലീഡർ — ടീം പ്ലെയർ ജോലി ബന്ധത്തിലേക്കുള്ള വഴിയാണ്.

6. ആശയ വിനിമയ നൈപുണ്യം

ഒരു ജോലിയുടെ കാലഘട്ടത്തിൽ സഹപ്രവർത്തകരുമായും, ഉപഭോക്താക്കളുമായും അർത്ഥവത്തായ ബന്ധം കെട്ടിപ്പടുക്കാൻ പരസ്‌പരം സഹകരിക്കാനും ചർച്ച ചെയ്യാനും ഉള്ള കഴിവ് വളരെ പ്രധാനമാണ്. ഉദ്യോഗാർത്ഥികൾ അവർ വ്യത്യസ്ത ജോലികളും കർത്തവ്യങ്ങളും ഏറ്റെടുക്കുമ്പോൾ വിവിധ തലങ്ങളിലുള്ള ആളുകളുമായി താദാത്മ്യം പ്രാപിക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവരുമായി നന്നായി ഇടപെടാനുള്ള ഈ കഴിവ് തൊഴിലാളികൾക്ക് ആധുനിക തൊഴിൽസ്ഥലത്ത് വിജയിക്കാൻ അത്യന്താപേക്ഷിതമാണ്.

ഒരാളുടെ ബുദ്ധിയുപയോഗിച്ച് സ്വാർത്ഥമായി പ്രവർത്തിക്കുന്നത് കേവലം സഹായകമാവില്ല. മറിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിച്ച്, കൂട്ടായി സഹകരിച്ചു പ്രവര്ത്തിക്കണം. അവരുടെ പ്രവർത്തി സമയം മനസ്സിലാക്കുന്നതിനെക്കുറിച്ചും, അവരുടെ വിശ്വാസങ്ങളും, സാംസ്കാരിക സ്വഭാവവും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയുമൊക്കെ കുറിച്ച് അറിവുണ്ടാകുന്നത് പ്രോജക്ടുകൾ ഒരുമിച്ചു ചെയ്യുമ്പോൾ സഹായകമാവും.

7. സർഗാത്മകതയും വെല്ലുവിളി ഏറ്റെടുക്കലും

മാറ്റങ്ങൾ അനിവാര്യമാക്കിയ ഒരു ലോകത്തിൽ, സർഗാത്മക ആശയങ്ങൾ കൊണ്ട് വരികയും അത് പ്രാവർത്തികമാക്കാൻ ഏതു വെല്ലുവിളികളും ഏറ്റെടുക്കാൻ തയ്യാറായുള്ള വ്യക്തികളെയാണ് കമ്പനികൾ തിരയുന്നത്. നൂതന കണ്ടുപിടുത്തങ്ങൾ ബിസിനസ്സ് നിലനിൽപ്പിന് നിർണായകമാണെന്ന് തിരിച്ചറിഞ്ഞ വലിയ കമ്പനികൾ, സൃഷ്ടിപരമായ ചിന്തയുടെ ഒരു തൊഴിൽ സംസ്കാരം വളർത്താനും വൈദഗ്ദ്ധ്യത്തോടെ നിലനിൽക്കാനും, പഴഞ്ചൻ പ്രവണതകളിൽപെട്ട് പോകാതിരിക്കാനും വേണ്ടി സ്റ്റാർട്ടപ്പുകൾ പോലെ പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്. നൂതനവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു സ്ഥാപനത്തിനായി നിങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ സുസ്ഥിരമായ ജോലി ആസ്വദിച്ചുകൊണ്ടുതന്നെ നവീനമായ കണ്ടുപിടുത്തങ്ങളിലേക്ക് കാൽവെപ്പ് നടത്താൻ ഏറ്റവും അനുയോജ്യമായ അവസരമാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!