ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് എൻജിനീയർ തസ്തികകളിലെ 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ സിവിൽ, എഞ്ചിനീയർ ഇലക്ട്രിക്കൽ, സൂപ്പർവൈസർ സിവിൽ, സൂപ്പർവൈസർ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സൈറ്റുകളിലേക്കുള്ള കരാർ നിയമനം ആണ്. അതു തീരും വരെയോ 600 ദിവസമോ ഏതാണോ ആദ്യം അവസാനിക്കുന്നത് അതു വരെ ആയിരിക്കും നിയമന കാലാവധി. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.careers.bhel.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 14.
Home VACANCIES