മലപ്പുറം ജില്ലയില്‍ അസാപിന്റെ (അഡിഷണല്‍സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം)  ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവര്‍ക്ക് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍  എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളില്‍ 60ശതമാനം  മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം (മൂന്നാംസെമസ്റ്റര്‍ വരെയുള്ള മാര്‍ക്ക് ലിസ്റ്റുകള്‍ കൈവശം ഉണ്ടായിരിക്കണം). തെരെഞ്ഞെടുക്ക പ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

താത്പര്യമുള്ളവര്‍  മെയ് 31 രാവിലെ 10ന്  അസാപിന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റുകളും കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖകളുടെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റഡ് കോപ്പികളും രണ്ടു പാസ്‌പോര്‍ട്ട് സൈസ്  ഫോട്ടോയും സഹിതം ഹാജരാകണം. ഫോണ്‍.9495999675

 

Leave a Reply