AKHIL G
Managing Editor | NowNext
ഭൂമിയോട് ചുറ്റപെട്ടുകിടക്കുന്ന വാതകങ്ങളുടെ വിവിധ പാളികൾക്ക് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. ഈ വാതകപാളികൾ ഭൂമിയിലേക്ക് വരുന്ന അമിതമായ സോളാർ വികിരണങ്ങളെയും മറ്റ് രശ്മികളെയും വളരെ ഫലപ്രദമായി തടയുന്നു. കൂടാതെ ബഹിരാകാശത്തുനടക്കുന്ന പല സംഭവങ്ങളുടെയും അനന്തരഫലങ്ങൾ ഭൂമിയെ ബാധിക്കാതെ സംരക്ഷിക്കുന്നതും അന്തരീക്ഷം തന്നെയാണ്.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള അനുകൂലമായ ദൂരവും അന്തരീക്ഷത്തിന്റെ സാന്ദ്രതയുമാണ് ഭൂമിയിലുള്ള വെള്ളം ദ്രാവകരൂപത്തിൽത്തന്നെ സ്ഥിതിചെയ്യാൻ കാരണം. അന്തരീക്ഷം ഇല്ലായിരുന്നെങ്കിൽ അനുകൂലമായ താപം ഏൽക്കാതെ വെള്ളം നമുക്ക് ദ്രാവകമായി കിട്ടില്ലായിരുന്നു. വെള്ളം ദ്രാവകരൂപത്തിലായതുകൊണ്ടാണ് ചെടികളും മൃഗങ്ങളും മനുഷ്യനരും അതുപയോഗിച്ചു ആഹാരം ഉണ്ടാക്കുന്നത്. വെള്ളം ദ്രാവകരൂപത്തിൽ അല്ലായിരുന്നെങ്കിൽ ഭക്ഷണം പോലും കിട്ടില്ലായിരുന്നു എന്ന് അർഥം.

അന്തരീക്ഷത്തിലുള്ള ചംക്രമണപ്രക്രിയ ഭൂമിയുടെ താപം നിയന്ത്രിക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നു. ഭൂമിയും അന്തരീക്ഷവും പല പാളികളായി വേർതിരിച്ചിട്ടുണ്ട്. എക്സോസ്ഫിയർ , അയണോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, ട്രോപോസ്ഫിയർ എന്നിവയാണ് അന്തരീക്ഷത്തിലെ നാല് പാളികൾ. ഇതിൽ സ്ട്രാറ്റോസ്ഫിയറിൽ ആണ് ഓസോൺ അടങ്ങിയിരിക്കുന്നത്. ഈ ഓസോൺ പാളിയാണ് അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ഭൂമിയിലെ ജന്തുജാലങ്ങളെ സംരക്ഷിക്കുന്നത്.