ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – മെഡിക്കല്‍ മൈക്രോബയോളജിയില്‍ എം.എസ്.സി ബിരുദവും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും. പ്രായം 45 വയസ്സിന് താഴെ. താല്പര്യമുള്ളവര് നിശ്ചിതഫോറത്തില്‍ ജൂലൈ17നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോറം www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Home VACANCIES