കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്‌കരണശാലയിലേക്ക് 25000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഒരു പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ഫുഡ് സയന്‍സ്/ഫുഡ് എന്‍ജിനീയറിംഗ് വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ ഫുഡ് ലബോറട്ടറികളിലോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഭക്ഷ്യസംസ്‌കരണത്തിലുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരവും അപേക്ഷാഫോറവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.     

Leave a Reply