പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ സിവില്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഗണിതം  എന്നീ വിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്  വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദവും ഗണിത വിഭാഗത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിന് ജൂണ്‍ ഒന്നിനും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്  വിഭാഗത്തിന് ജൂണ്‍ രണ്ടിനും  കമ്പ്യൂട്ടര്‍  വിഭാഗത്തിന് ജൂണ്‍ മൂന്നിനും ഇലക്ട്രോണിക്‌സ് വിഭാഗത്തിന് ജൂണ്‍ നാലിനും മെക്കാനിക്കല്‍  വിഭാഗത്തിന് ജൂണ്‍ അഞ്ചിനും  ഗണിത വിഭാഗത്തിന് ജൂണ്‍ എട്ടിനുമാണ് കൂടിക്കാഴ്ച.  കൂടിക്കാഴ്ചയില്‍  പങ്കെടുക്കുന്നവര്‍ മെയ് 29 ന്  രാവിലെ 11 നകം  ബയോഡാറ്റ, നിയമിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വിഭാഗം, മൊബൈല്‍ ഫോണ്‍  (വാട്ട്‌സ് അപ്പ്) നമ്പര്‍  സഹിതം  [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്തവര്‍ കൂടിക്കാഴ്ചാ ദിവസങ്ങളില്‍ രാവിലെ 10 ന്   ബയോഡാറ്റയും  സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  സഹിതം പോളിടെക്നിക്ക് ഓഫീസില്‍ ഹാജരാകണം.

Leave a Reply