ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുള്ള എല്ലാവരുടെയും മനസ്സിൽ പലപ്പോഴായി തോന്നിയിട്ടുണ്ടാകും, ഉറുമ്പുകൾ വരിവരിയായി പോകുന്നത് എന്തുകൊണ്ടായിരിക്കും എന്ന്.

ഉറുമ്പുകൾ ഒരുതരം രാസവസ്തു സ്രവിപ്പിക്കാറുണ്ട്. ഈ രാസവസ്തുക്കൾ തേച്ചു വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നത് കൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി പോകുന്നത്. സാമൂഹിക ജീവികളായ തേനീച്ചകൾക്കും ഉറുമ്പുകൾക്കും മറ്റും മണത്തറിയുന്നതിനുള്ള കഴിവ് വളരെയധികമുണ്ട്. ഒരേ കൂട്ടിലെ അംഗങ്ങൾ തമ്മിൽ തിരിച്ചറിയുന്നത് മണത്തിലൂടെയാണ്. ശരിയായ മണം ഇല്ലാത്തവരെ അവർ കൂട്ടിലേക്ക് അടുപ്പിക്കാറില്ല. ഈ കഴിവ് പ്രധാനമായും ഭക്ഷണം കണ്ടെത്താനാണ് അവ ഉപയോഗിക്കുന്നത്.

ഉറുമ്പുകളുടെ കൂട്ടത്തിലെ രംഗ നിരീക്ഷകരായ സ്‌കൗട്ടിങ് ഉറുമ്പുകൾ ഭക്ഷണമുള്ള സ്ഥലം കണ്ടെത്തിയാലുടൻ വീട്ടിലേക്ക് തിരിക്കുന്നു. വഴി നീളെ ഒരു രാസവസ്തു വീഴ്ത്തിക്കൊണ്ടായിരിക്കും ഇവയുടെ മടക്കയാത്ര. ഫെറോമോൺ എന്നാണ് ഈ രാസവസ്തുവിന്റെ പേര്. വയറിന്റെ പിന്നറ്റത്തിലുള്ള ഒരു ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഈ ഫെറോമോൺ മാറ്റ് ഉറുമ്പുകൾക്ക് വഴി കാട്ടുന്നു. ഉറുമ്പുകൾ മണവും രുചിയും ഒക്കെ അറിയുന്നത് ഒരേ അവയവങ്ങൾ കൊണ്ടാണ്. ഫെറോമോൺ പോലെയുള്ള രാസവസ്തുക്കൾ തിരിച്ചറിയാനുള്ള ഇന്ദ്രിയങ്ങൾ അവയുടെ ശരീരത്തിൽ എവിടെയും ആകാം. ചിത്ര ശലഭങ്ങൾ, തേനീച്ചകൾ എന്നിവയും രാസവസ്തുക്കളുടെ സഹായത്തോടെ ആശയ വിനിമയം നടത്താറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!