കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുളള ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും  രാത്രികാലങ്ങളിലും ലഭ്യമാക്കുന്നതിനുമായി  ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍മാരെ  നിയമിക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കോര്‍പ്പസ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് നിയമിക്കുന്നത്.

എസ്.എസ്.എല്‍.സി യോഗ്യതയും 25 നും 50നും മധ്യേ പ്രായവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ ഒക്ടോബര്‍ ആറിനു രാവിലെ 10.30ന്
കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസില്‍
നടക്കും.  രാത്രികാലങ്ങളിലും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും.

പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍,ഹെല്‍ത്ത് പ്രൊമോട്ടര്‍, ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍ എന്നീ തസ്തികളില്‍ മുന്‍പരിചയമുളളവര്‍ക്കും നഴ്‌സിംഗ്,  പാരമെഡിക്കല്‍  കംപ്യട്ടര്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും.ഫോൺ: 04828 202751

Leave a Reply