പബ്ലിക് റിലേഷൻസ് വകുപ്പ് ഓ രോ ജില്ലകളിലും ന്യൂഡൽഹിയിലും വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ രൂപവത്ക രിക്കുന്നു. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രീ ഡിഗ്രി/ പ്ലസ്ടു അഭിലഷണീയം, അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിരതാമസക്കാരനാകണം. സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിങ് ലൈസൻസ് എന്നിവ വേണം. ദൃശ്യങ്ങൾ വേഗത്തിൽ അയയ്ക്കുന്നതിനുള്ള സംവി ധാനവും പരിജ്ഞാനവും ഉണ്ടാകണം.

അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. ന്യൂഡൽഹിയിലുള്ളവർ അവിടുത്തെ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ന്യൂഡൽ ഹിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: നവംബർ 16. മറ്റു സ്ഥലങ്ങളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: നവംബർ 20,

LEAVE A REPLY

Please enter your comment!
Please enter your name here