Munavira Vakayil
Munavira Vakayil
Sub Editor, NowNext

“ഭൂമിയുടെ സംഗീതം ഒരിക്കലും മരിക്കുന്നില്ല”-ജോണ്‍ കീറ്റ്‌സ് പരിസ്ഥിതിയെ കുറിച്ചെഴുതിയതിങ്ങനെയാണ്‌.

സംഗീതം പോലെ ഒഴുകുന്ന ഭൂമി, അതില്‍ മണ്ണും, മരങ്ങളും, കാടും, കടലും ജീവജാലങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. പരിസ്ഥിതിയിലൂന്നിയ ജീവിതത്തിന് അവസരമൊരുക്കാനും പഠന മികവ് തെളിയിക്കാനും ഈ മരിക്കാത്ത ഭൂമി നിങ്ങളെ സഹായിക്കില്ലേ..?

എല്ലാവരും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും ഭാഗമാണെങ്കിലും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അതിന്റെ സംരക്ഷണവും പരിസ്ഥിതിക്ക് വേണ്ടി തന്നെ ജീവിതം മാറ്റിവെക്കുകയും ഒരു പ്രൊഫഷന്‍ ആക്കുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയിലെ അനന്തമായ ഭാഗങ്ങളെ സംയോജിപ്പിച്ച് കൊണ്ട് പഠിക്കാന്‍ കഴിയുന്ന മേഖലയാണ് പരിസ്ഥിതി ശാസ്ത്രം.

ഇതില്‍ രസതന്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ജന്തുശാസ്ത്രം, ധാതുശാസ്ത്രം, സമുദ്രശാസ്ത്രം, സോയില്‍ സയന്‍സ്, ജിയോളജി, ജിയോഡെസ്സി എന്നിങ്ങനെ ഉള്‍പ്പെടുന്നു. ഈ രംഗത്ത്, ആവാസവ്യവസ്ഥയെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള പാറ്റേണുകളും പ്രക്രിയകളും അവര്‍ വികസിപ്പിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയ ജ്ഞാനവും ഉപയോഗിക്കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളും പരിസ്ഥിതി ഗുണനിലവാരവും പരിഹരിക്കാന്‍ സഹായിക്കുന്ന രൂപകല്‍പ്പനയും സാങ്കേതികവിദ്യയും,  മലിനീകരണം, ലഘൂകരണം, പ്രകൃതി വിഭവങ്ങള്‍, ഊര്‍ജ്ജ സംവിധാനങ്ങള്‍ എന്നിവയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

അതിവേഗം പ്രശസ്തമാവുന്ന സുസ്ഥിര വികസനവും പാരിസ്ഥിതിക സുസ്ഥിരതയും പരിസ്ഥിതി ശാസ്ത്ര മേഖലയിലെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു. വനം- പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മാലിന്യ സംസ്‌കരണ വ്യവസായം, കാര്‍ഷിക വ്യവസായം, റിഫൈനറികള്‍, ഖനികള്‍, വളം പ്ലാന്റുകള്‍, നഗര ആസൂത്രണ കമ്മീഷന്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ എന്നിങ്ങനെ നിരവധി അവസരങ്ങളാണുള്ളത്. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവുമുണ്ട്. പരിസ്ഥിതി ഗവേഷണ ട്രെയിനി, കണ്‍സര്‍വേഷന്‍ ഹൈഡ്രോളജിസ്റ്റ്, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ എന്നീ സ്ഥാനങ്ങളിലും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം. അതേസമയം, ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രൊഡക്റ്റ് മാനേജര്‍, ബയോ റിസര്‍ച്ച് അസിസ്റ്റന്റ്, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, എന്‍വയോണ്‍മെന്റല്‍ സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കല്‍ ടെസ്റ്റ് എഞ്ചിനീയര്‍ തുടങ്ങിയ മേഖലയിലും പ്രവര്‍ത്തിക്കാം.

ബിരുദ കോഴ്‌സ് ആയും ബിരുദാനന്തര കോഴ്‌സ് ആയും ഡോക്ടറല്‍ കോഴ്‌സായുമെല്ലാം പരിസ്ഥിതി ശാസ്ത്രം പഠിക്കാം.

ബിരുദ കോഴ്സുകൾ
  • B.Sc. in Environmental Science & Wildlife Management
  • B.Sc. in Environmental Science and Water Management
  • B.Sc. in Environmental Science
  • B.Sc. (Hons) Environmental Science
  • Bachelor in Environment and Ecology
ബിരുദാനന്തര കോഴ്‌സ്
  • M.B.A -Forestry & Environment Management
  • M.Sc. – Disaster Mitigation, Earth Science,  Ecology & Environmental Science, Environmental and Climate Change Management, Environmental Biotechnology, Environmental Chemistry, Environmental Management, Environmental Science & Technology, Environmental Science, Global Warming Reduction, Green Technology, Habitat and Population Studies
  • M. Tech- Environmental Science and Technology, Applied Botany, Environmental Science
ഡോക്ടറൽ കോഴ്‌സ്
  • PhD Earth Sciences, Environment Studies, Environment Biology, Environmental Science, Sugar Technology

ഇന്ന് ഈ കോഴ്‌സുകളൊക്കെ പഠിക്കാന്‍ നിരവധി കോളേജുകളുണ്ട്. പക്ഷെ
ഇന്ത്യയിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കോളേജുകളാണ് താഴെ പറയുന്നത്.

ഇന്ത്യയിലെ പ്രമുഖ പഠന കേന്ദ്രങ്ങൾ
  1. Thapar institute of engineering, Patiala
  2. Birla institute of technology, Mesra, Ranchi
  3. SSN college of engineering, Chennai
  4. BHU- Banaras Hindu university, Varanasi
  5. LPU- lovely professional university, Jalandhar
കേരളത്തിലെ പ്രമുഖ പഠന കേന്ദ്രങ്ങൾ
  1. Calicut university
  2. CUSAT- cochin university of science and technology, Kochi
  3. Kerala university- Thiruvananthapuram
  4. Sacred heart college-SHC, Kochi
  5. Central University of Kerala (CUK) Kasaragod

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!