തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ വകുപ്പില്‍ രണ്ട് അധ്യാപക തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പ്രവൃത്തി പരിചയമാണ് അഭിലഷണീയം.
ജനുവരി നാലിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂവിന് ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!