Munavira Vakayil
Munavira Vakayil
Sub Editor, NowNext

പ്രതിസന്ധിയുടെ കോവിഡ് കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. അതില്‍ തൊഴില്‍ നഷ്ട്ം കൊണ്ട് പ്രയാസപ്പെടുന്നവരുടെ അവസ്ഥ ചെറുതല്ലാത്തതുമാണ്. കോവിഡ് മഹാമാരി അത്രമാത്രം മനുഷ്യ ജീവിതങ്ങളെ  പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നത് പറയാതെ വയ്യ. ഇങ്ങനെയുള്ള അവസ്ഥയില്‍ പ്രതിസന്ധികളെ അവസരമാക്കുക എന്നതും നൈപുണ്യശേഷി വികസനമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നത് വളരെ ഗുണകരമായ കാര്യമാണ്. അത്തരത്തില്‍ നൈപുണ്യ വികസനത്തിന്  അവസരമൊരുക്കുകയാണ് ‘അവോധ’ (www.avodha.com ).

സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ഓണ്‍ലൈന്‍ ക്ലാസുകളുടെയും കാലത്ത് അവോധയെന്ന നൈപുണ്യ ശേഷി വികസന സംരംഭം വളരെ ഗുണചെയ്യുന്ന ഒന്നാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, മെഡിക്കല്‍ കോഡിങ്, മൊബൈല്‍ മെക്കാനിക്ക്, ഷെയര്‍ ട്രേഡിങ് തുടങ്ങിയ 17 കോഴ്‌സുകളാണ് അവോധയുടെ സേവനങ്ങള്‍.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മാതൃഭാഷയിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് മറ്റനവധി വഴികളുണ്ടെങ്കിലും മാതൃഭാഷയില്‍ (നിലവില്‍ മലയാളം, തമിഴ്) ചിട്ടപ്പെടുത്തിയ വിദഗ്ധപരിശീലന ക്ലാസുകളാണ് അവോധയെ വ്യത്യസ്തമാക്കുന്നത്.

കൂടാതെ സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ഒരു സമയമായത് കൊണ്ട് തന്നെ ഫീസിന്റെ കാര്യത്തിലും വലിയ രീതിയില്‍ ഉള്ള ഇളവുകള്‍ ഉണ്ട്. ഫീസിന്റെ 25 ശതമാനം മാത്രം നല്‍കി പരിശീലനം പൂര്‍ത്തിയാക്കാം. ആറു മാസത്തോളം നീളുന്ന പരിശീലനം കഴിഞ്ഞ് ജോലി നേടിയതിനു ശേഷം മാത്രം കോഴ്‌സ് ഫീസ് പൂര്‍ണമായി നല്‍കിയാല്‍ മതി. മൂന്നു മാസം ഓണ്‍ലൈന്‍ കോഴ്‌സും മൂന്നു മാസം ഇന്റേണ്‍ഷിപ്പുമായാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റേണ്‍ഷിപ്പും അതിനു ശേഷം ജോലി കണ്ടെത്തലുമെല്ലാം അവോധ പൂര്‍ത്തിയാക്കും. കോഴ്‌സ് കഴിഞ്ഞു ഓഫര്‍ ലെറ്റര്‍ ലഭിക്കുമ്പോള്‍ ഫീസിന്റെ 25 ശതമാനവും ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ ബാക്കി 50 ശതമാനം ഫീസും നല്‍കിയാല്‍ മതി.

കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ തുടക്കം 2020 ജൂണിലാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സാണ് ആദ്യം അവതരിപ്പിച്ചത്.

മാതൃഭാഷക്ക് പ്രാധാന്യം നല്‍കിയാണ് അവോധ കോഴ്‌സുകള്‍ നടത്തുന്നത്. സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂരും അവോധയ്ക്ക് മേഖലാ ഓഫീസുകളുണ്ട്.

അവോധ നല്‍കുന്ന കോഴ്സ്‌കള്‍
  1. Mobile Mechanic
  2. Digital marketing
  3. Ethical hacking
  4. Android development
  5. Graphic design & video editing
  6. Python and Django
  7. Stock markets
  8. Data science & A.I
  9. Excell,Tally & GST
  10. Medical Coding
  11. Flutter
  12. UI/UX Design
  13. Fullstack Developer
  14. Integrated Gaming Development
  15. AUTOCAD, CATIA, SOLID WORKS
  16. AUTOCAD, 3Ds Max, Revit
  17. E-CAD, MEP And HVAC

താല്‍പര്യമുള്ളവര്‍ക്ക് പ്രായമോ, വിദ്യഭ്യാസ യോഗ്യതയോ ഒന്നും തന്നെ പ്രശ്‌നമില്ലാതെ പഠിക്കാവുന്നതാണ്. മൂന്ന് മാസം ഓണ്‍ലെന്‍ വഴി ട്രൈനിങ്ങും മൂന്ന് മാസം ഇന്റേണ്‍ഷിപ്പ് ആയിട്ടാണ് കോഴ്‌സ് നടത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രീ റെക്കോഡഡ് ക്ലാസുകള്‍ ആയാണ് ഉദ്യോഗാര്‍ത്ഥികളില്‍ എത്തിക്കുന്നത്. ഇത് ഒരോരുത്തരുടേയും ഇഷ്ടാനുസരണം കേട്ട് പഠിക്കാവുന്നതാണ്. ക്ലാസുകളിലെ സംശനിവാരണത്തിനായി എല്ലാ ദിവസവും ട്യൂട്ടറുമായി സംസാരിക്കാന്‍ ഓണ്‍ലൈന്‍ മീറ്റിങ്ങും ചാറ്റ് സിസ്റ്റവും ഉപയോഗിക്കാം. കൂടാതെ എല്ലാ ദിവസത്തെ ക്ലാസിന് ശേഷവും പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് മാത്രമേ അടുത്ത വീഡിയോയിലേക്ക് പോവാനും കഴിയുകയൊള്ളു. ചെറിയ അസ്സൈന്‍മെന്റുകളും പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.

ഒരു കോഴ്‌സ് ചെയ്യാന്‍ 12800 രൂപയാണ് മൊത്തം ഫീസ് ആയി വരുന്നത്. ഇത് ഒന്നിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വെറും 2800 രൂപ മാത്രം അടച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാം. ബാക്കിയുള്ള തുക ജോലി കിട്ടിയതിന് ശേഷം അടച്ചാല്‍ മതിയാവും. ഇനി അവോധ വഴി നിങ്ങള്‍ക്ക് ജോലി കിട്ടിയില്ലെങ്കില്‍ ബാക്കി ഫീസ് അടക്കേണ്ടതില്ല.

250 ലധികം കമ്പനികളുമായി നേരിട്ട് ബന്ധമുള്ള അവോധയ ജോലി ഉറപ്പ് നല്‍കുന്നു. ഇനി മൂന്ന് മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് തുടര്‍ന്നുള്ള രണ്ട് വര്‍ഷ കാലത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +919072622272 എന്ന നമ്പറിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!