ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ജൂണ്‍ ടേം പരീക്ഷ തിയതികളില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഓഗസ്റ്റ് 20ന് നടക്കുന്ന പരീക്ഷയുടെ കാര്യത്തിലാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.

മുഹറവുമായി ബന്ധപ്പെട്ട അവധി ഡല്‍ഹിയില്‍ ഓഗസ്റ്റ് 19ല്‍ നിന്ന് ഓഗസ്റ്റ് 20ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 20 ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷ അതേ ദിവസം തന്നെ നടക്കും. ഔദ്യോഗിക അറിയിപ്പ് ഇഗ്‌നോയുടെ വെബ്‌സൈറ്റായ ignou.ac.in ല്‍ നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 9 വരെയാണ് ജൂണ്‍ ടേം എന്‍ഡി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോഴും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here