ബി എച്ച്യു വിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിന് സർവ്വകലാശാല നടത്തുന്ന എൻട്രസ് പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് – 2021 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 6 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

രണ്ട് പ്രോഗ്രാമ്മുകളുടെയും പരീക്ഷാ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയ്ക്ക് ജനറൽ, ഒബിസി, ഇഡബ്ല്യു കാറ്റഗറികളിൽ ഉൾപ്പെടുന്നവർക്ക് 600 രൂപയാണ് പരീക്ഷാ ഫീസ്. അതേസമയം എസ്സി, എസ്ടി, ഭിന്നലിംഗർ, പിഡബ്ല്യു കാറ്റഗറികളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് 300യാണ് പരീക്ഷാ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 7 ആണ്.

ബി എച്ച്യു അഡ്മിഷൻ 2021 ; അപേക്ഷിക്കേണ്ട വിധം

bhuonline.in എന്ന വിലാസം ഉപയോഗിച്ചോ bhu.ac.in/admission എന്ന വിലാസം ഉപയോഗിച്ചോ പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ അറിയാനും പരീക്ഷയ്ക്കായുള്ള അപേക്ഷ സമർപ്പിക്കാനും സാധിക്കും. വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം ഇനി പറയുന്നത് പോലെ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനാവും.

സ്റ്റെപ്പ് 1 : ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റെപ്പ് 2 : ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജിൽ നിങ്ങൾക്ക് ഒരു ഹൈപ്പർ ലിങ്ക് കണ്ടെത്താൻ സാധിക്കും അതി പ്രകാരമാണ് ‘Registration for BHU (UET) 2021/ Registration for BHU (PET) 2021’. നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിനെ അടിസ്ഥാനമാക്കി അതിൽ ഒരെണ്ണത്തിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3 : ഒരു പുതിയ വിൻഡോ ഓപ്പണാകും, അതിൽ നിങ്ങൾ ‘ ന്യൂ രജിസ്ട്രേഷൻ ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ പേജിൽ ഒരു ഫോം പ്രത്യക്ഷപ്പെടും.

സ്റ്റെപ്പ് 4 : ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. അപ്പോൾ നിങ്ങൾ ഓട്ടോമാറ്റിക്കായി തന്നെ അപേക്ഷാ ഫോമിലേക്ക് എത്തിച്ചേരും. അപേക്ഷാ ഫോം വിജയകരമായി പൂരിപ്പിച്ചതിന് ശേഷം, ആവശ്യമായ രേഖകൾ അതിനൊപ്പം അറ്റാച്ച് ചെയ്യുക. ശേഷം ഫീസ് അടയ്ക്കുക.

സ്റ്റെപ്പ് 5 : സബ്മിറ്റ് ബട്ടണിൽ അമർത്തുക. അപേക്ഷാ ഫോം വിജയകരമായി സമർപ്പിച്ചതിന് ശേഷം അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുക.

പരീക്ഷാർത്ഥികൾ സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥിരമായി സന്ദർശനം നടത്തി, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. കാരണം പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർവ്വകലാശാല അവരുടെ വെബ്സൈറ്റ് വഴി മാത്രമേ പുറത്തു വിടുകയുള്ളു. അത് പോലെ തന്നെ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സർവ്വകലാശാല വെബ്സൈറ്റ് വഴിയാകും വിതരണം ചെയ്യുക. പരീക്ഷയ്ക്ക് ഏതാനും ദിവസം മുൻപ് ഇത് വെബ്സൈറ്റിൽ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!