ലഹരി വർജ്ജന മിഷൻ വിമുക്തിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. പ്രതിമാസവേതനം 50000 രൂപ. താൽപര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുളള അപേക്ഷ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ ഡിസംബർ 17 നകം നൽകണം. ഫോൺ: 0487 2361237.

Leave a Reply