ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് 1 ( സ്‌കെയില്‍1) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.federalbank.co.in വഴി ഇപ്പോള്‍ അപേക്ഷിക്കാം

ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം (റോബോട്ടിക് ഇന്റര്‍വ്യൂ), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

ബേസിക് പേ – 36,000- 63,840

തുടക്കത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും ഉള്‍പ്പടെ 58,500 രൂപയായിരിക്കും ടേക്ക് ഹോം പേ.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെഡറല്‍ ബാങ്കിന്റെ ഇന്ത്യയിലേതു ബ്രാഞ്ചിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

യോഗ്യത

60% മാര്‍ക്കോടെ ബിരുദാനന്തരബിരുദം ( പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നീ ക്ലാസുകളിലും 60% ന് മുകളില്‍ മാര്‍ക്കുണ്ടായിരിക്കണം). പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം

ഇന്ത്യന്‍ പൗരനായിരിക്കണം

പ്രായപരിധി

  • ജനറല്‍ –27 വയസ് (1.5.1995 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല)
  • SC/ST – 32 വയസ് (1.5.1990 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല)

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- മെയ് 23

കൂടുതല്‍ വിവരങ്ങള്‍ക്ക് www.federalbank.co.in സന്ദര്‍ശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!