കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്‌നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്‌നോളജി) ബിരുദാനന്ദര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 5 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://www.kannuruniversity.ac.in

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 450/- രൂപയാണ്. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് ഇത് 150/- രൂപയാണ്. എം. ബി. എ പ്രോഗ്രാമിന്റെ പ്രവേശനം കാറ്റ് /സി-മാറ്റ്/കെ-മാറ്റ് (CAT/CMAT/KMAT) പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക www.admission.kannuruniversity.ac.in ഫോൺ: 04972715261, 04972715284, 7356948230

15.09.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രൈവറ്റ് രജിസ്ട്രേഷൻ (വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷകൾക്ക് 170 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31.08.2022 വരെ നീട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!