പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട് കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/ സെലക്ഷന് ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജനവരി 20ന് വൈകിട്ട് അഞ്ചിനു മുമ്ബ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471-2737246.

Home VACANCIES